ഗൂഗിൾ ലെൻസിൽ ഇനി ഒരേ സമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിക്കാം

By Web Team  |  First Published Feb 10, 2023, 4:20 AM IST

ഗൂഗിൾ  ലെൻസ് സപ്പോർട്ട് ചെയ്യുന്ന എല്ലാ ഭാഷകളിലും രാജ്യങ്ങളിലും ഈ ഫീച്ചർ ലഭ്യമാകും. കൂടാതെ, ഗൂഗിൾ അസിസ്റ്റന്റും ലെൻസും ഉപയോഗിച്ച് സ്‌ക്രീനിൽ കാണുന്ന എന്തും തിരയാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന 'സെർച്ച് സ്‌ക്രീൻ' എന്ന പേരിൽ ഒരു സവിശേഷത കൂടി  ഗൂഗിൾ പ്രഖ്യാപിച്ചു.


ഇനി ഗൂഗിൾ ലെൻസിൽ ഒരേ സമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിച്ച് സെർച്ച് ചെയ്യാം. മൊബൈലിലേക്ക് ലെൻസിൽ  മൾട്ടി-സെർച്ച് ഫീച്ചർ കഴിഞ്ഞ ദിവസമാണ് ഗൂഗിൾ അവതരിപ്പിച്ചത്. ഗൂഗിൾ ലെൻസ് സപ്പോർട്ട് ചെയ്യുന്ന എല്ലാ ഭാഷകളിലും രാജ്യങ്ങളിലും ഈ ഫീച്ചർ ലഭ്യമാകും. കൂടാതെ, ഗൂഗിൾ അസിസ്റ്റന്റും ലെൻസും ഉപയോഗിച്ച് സ്‌ക്രീനിൽ കാണുന്ന എന്തും തിരയാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന 'സെർച്ച് സ്‌ക്രീൻ' എന്ന പേരിൽ ഒരു സവിശേഷത കൂടി  ഗൂഗിൾ പ്രഖ്യാപിച്ചു.

 മൾട്ടി-സെർച്ച് സവിശേഷത, ഇപ്പോൾ ആഗോളതലത്തിൽ ഗൂഗിൾ ലെൻസ് പിന്തുണയ്ക്കുന്ന എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമാണ്. പ്രാദേശികമായി ചിത്രങ്ങളും വാചകങ്ങളും ഉപയോഗിച്ച് തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മൾട്ടി സെർച്ചും കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഒരു ഷോട്ട് എടുത്ത് പ്രാദേശികമായി എന്തെങ്കിലും കണ്ടെത്താൻ "എനിക്ക് സമീപം" എന്ന വാചകം ഉപയോഗിക്കാം. ഇത് നിലവിൽ യുഎസിൽ ലഭ്യമാണ്, ഉടൻ തന്നെ ഇത് ആഗോളതലത്തിലേക്ക് വ്യാപിക്കും. ലെൻസിലെ മറ്റൊരു സവിശേഷതയാണ് 'സെർച്ച് സ്‌ക്രീൻ.' ഇതുപയോഗിച്ച്  ഉപയോക്താക്കൾക്ക് ഏത് വെബ്‌സൈറ്റിൽ നിന്നും ഫോട്ടോകളും വീഡിയോകളുമോ അല്ലെങ്കിൽ മെസേജിംഗ്/വീഡിയോ ആപ്പുകളിൽ നിന്നോ നേരിട്ട് അവരുടെ സ്‌ക്രീനിൽ നിന്നോ അസിസ്റ്റന്റ് ഉപയോഗിച്ച് തിരയാനും കഴിയും. ഈ ഫീച്ചർ വരും മാസങ്ങളിൽ തന്നെ പുറത്തിറങ്ങും. 

Latest Videos

undefined

തിരയാൻ വാക്കുകൾക്ക് പകരം ഫോട്ടോകളോ തത്സമയ ക്യാമറ പ്രിവ്യൂകളോ ഉപയോഗിക്കുന്ന എഐ പവേഡ് സെർച്ച് എഞ്ചിനാണ് ഗൂഗിൾ ലെൻസ്. ഇത് ‌ഓരോ മാസവും 10 ബില്ല്യണിലധികം തവണയാണ് ഉപയോഗിക്കുന്നത്.  ഒരു പ്രത്യേക സ്ഥലത്തെക്കുറിച്ചോ വസ്തുവിനെക്കുറിച്ചോ അറിയാൻ "തിരയൽ സ്ക്രീൻ" ഫീച്ചർ ഉപയോഗിക്കാനാകും. ലെൻസ് അത് തിരിച്ചറിയുകയും അതിനെക്കുറിച്ച് കൂടുതൽ വിശദമായി നിങ്ങളെ അറിയിക്കുകയും ചെയ്യും.2022 നവംബറിലാണ് ഗൂഗിൾ സെർച്ച്ഹോംപേജിലേക്ക് ഗൂഗിൾ ലെൻസ് ഐക്കൺ ചേർത്തത്. സെർച്ച് ബോക്സിനുള്ളിലെ മൈക്ക് ഐക്കണിനൊപ്പം ഇത് ഇപ്പോൾ ദൃശ്യമാണ്. ഐക്കണിൽ ക്ലിക്കുചെയ്യുമ്പോൾ, ഉപയോക്താക്കൾക്ക് ഒരു സെർച്ച് നടത്താനോ ഫയൽ ലിങ്ക് അപ്‌ലോഡ് ചെയ്യാനോ ഉള്ള ഓപ്ഷൻ തെരഞ്ഞെടുത്ത് മുന്നോട്ട് പോകാം.

Read Also: 'സൂം' പിരിച്ചുവിടൽ വിശ്വസിക്കാനാകാതെ ജീവനക്കാർ ; വൈറലായി ലിങ്ക്ഡ്ഇൻ പോസ്റ്റുകൾ


 

click me!