ദില്ലി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സിരീസ് അവതരിപ്പിക്കുന്നു. നവംബര്‍ രണ്ടിന് പുതിയ സിരീസ് കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ പരിപാടിക്കുള്ള ക്ഷണം മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പടെ നല്‍കിയിട്ടുണ്ട്. മിന്നലിന്‍റെ ഒരു ചിത്രമാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സിരീസുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്നത്.
വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സംവിധാനം ഉള്‍പ്പെടുന്നതാവും പുതിയ സീരിസെന്നാണ് വാര്‍ത്തകള്‍. മികച്ച സെല്‍ഫി കാമറ, വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഷവോമിയുടെ പുത്തന്‍ സിരീസ് ഫോണുകളിലുണ്ടാവും. ബജറ്റ് കാറ്റഗറിയിലാവും ഷവോമിയുടെ പുതിയ ഫോണുകള്‍ വിപണിയിലേക്ക് എത്തുക.
ഫ്രണ്ട് ഫ്‌ലാഷ് സംവിധാനവും ഫോണിനൊപ്പം ഉണ്ടാകും. നിലവില്‍ റെഡ് മീ നോട്ട് 4, റെഡ് മീ 4, റെഡ് മീ 3 എസ് പ്രൈം എന്നിവയാണ് ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിരയിലെ ഷവോമിയുടെ താരങ്ങള്‍. ഈ നിരയിലേക്കാവും ഷവോമിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സിരീസും എത്തുക.