ചൈനയില്‍ റെഡ്മീ എസ്2 എന്ന പേരില്‍ ഇറക്കുന്ന ഷവോമിയുടെ ഫോണ്‍ ഇന്ത്യയില്‍ ഷവോമി റെഡ്മീ വൈ2 എന്ന പേരില്‍ എത്തുന്നു. ദില്ലിയില്‍ ജൂണ്‍7നാണ് ഫോണിന്‍റെ ലോഞ്ചിംഗ്. ഇത് സംബന്ധിച്ച ടീസര്‍ ഷവോമി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. അതിനിടയില്‍ ഫോണിന്‍റെ വിലയും മറ്റ് വിവരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്.
ഈ സ്മാര്‍ട്ട്ഫോണിന്‍റെ ചിത്രങ്ങളും വിലയും ആദ്യം പുറത്ത് വിട്ടത് ട്വിറ്റര്‍ ഉപയോക്താവായ ഇഷാന്‍ അഗര്‍വാള്‍ ആണ്. മൂന്ന് കളറുകളിലാണ് റെഡ്മീ വൈ2 എത്തുന്നത്. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, റോസ് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്.
undefined
3ജിബി റാം ശേഷിയിലും, 4ജിബി റാം ശേഷിയിലും ഫോണ്‍ പുറത്തിറങ്ങും. 4ജിബിയുടെ ശേഖരണ ശേഷി 64 ജിബിയാണ്. 3ജിബിയുടെത് 32 ജിബിയും. 3ജിബി പതിപ്പിന് 9,999 രൂപയായിരിക്കും വില. അതേ സമയം 4ജിബി പതിപ്പിന് വില 11,999 രൂപയായിരിക്കും വില. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ആയിരിക്കും ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. സ്ക്രീന്‍ അനുപാതം 18:9 ആയിരിക്കും. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 625 എസ്ഒസിയാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്ന ചിപ്പ്.
16 എംപിയാണ് മുന്നിലെ എഐ കരുതലോടെ എത്തുന്ന സെല്‍ഫി ക്യാമറ. പിന്നില്‍ വെര്‍ട്ടിക്കിളായി ഘടിപ്പിച്ച 12എംപി+5എംപി ഇരട്ട സെന്‍സറാണ് ഉള്ളത്. 3,080 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.