ഷവോമി റെഡ്മീ എസ്2 വിപണിയിലേക്ക്

By Web Desk  |  First Published May 6, 2018, 4:34 PM IST
  • ഷവോമി റെഡ്മീ എസ്2 വിപണിയില്‍ എത്തിക്കുന്നു
  • റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചില്ലെങ്കിലും ഫോണിന്‍റെ ഫീച്ചേര്‍സും പോസ്റ്ററും ഓണ്‍ലൈനില്‍ പുറത്തായി

ഷവോമി റെഡ്മീ എസ്2 വിപണിയില്‍ എത്തിക്കുന്നു. റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചില്ലെങ്കിലും ഫോണിന്‍റെ ഫീച്ചേര്‍സും പോസ്റ്ററും ഓണ്‍ലൈനില്‍ പുറത്തായി. വളരെ മികച്ച പ്രത്യേകതകളുമായി എത്തുന്ന ഫോണിന്‍റെ ചിത്രം ചൈനീസ് ടെക് സൈറ്റുകളാണ് പുറത്ത് വിട്ടത്. 

ഫോണിന്‍റെ ഫുള്‍ മെറ്റല്‍ ബാക്ക് കാണിച്ചുതരുന്ന പോസ്റ്ററാണ് പുറത്തായത്. സ്പ്ലീറ്റ് ആന്‍റിന ഡിസൈനാണ് എസ്2 വിന് കാണുന്നത്. ഇത് ഒപ്പോയുടെ ആര്‍11 ന് സമാനമാണ് എന്നാണ് ഗാഡ്ജറ്റ് വിദഗ്ധര്‍ പറയുന്നത്. അതേ സമയം അടുത്തിടെ ഷവോമി ഇറക്കിയ എംഐ മിക്സ് 2എസ്, റെഡ്മീ നോട്ട് 5 പ്രോ എന്നിവയെ പോലെ ഇരട്ട ക്യാമറ സെറ്റപ്പിലാണ് എസ്2 വും എന്നാണ് സൂചന.

Latest Videos

undefined

12 എംപി സെന്‍സറായിരിക്കും ക്യാമറയ്ക്ക് എന്നാണ് സൂചന. കൂടാതെ പുതിയ എഐ ഫീച്ചേര്‍സും ക്യാമറയ്ക്ക് തുണയാകും. ഫിംഗര്‍ പ്രിന്‍റ് സെന്‍സറും ഫോണിന്‍റെ പിറകില്‍ കാണാം. 5.99 ഇഞ്ചായിരിക്കും ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം എന്നാണ് സൂചന.  1440 x 720 പിക്സല്‍ ആയിരിക്കും ഫോണിന്‍റെ റെസല്യൂഷന്‍ ശേഷി. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 625 എസ്ഒസി ആണ് ചിപ്പ്. 4ജിബിയാണ് റാം ശേഷി ഉണ്ടാകുക.

മെയ് 10ന് ഫോണ്‍ പുറത്തിറക്കിയേക്കും എന്നാണ് അനൗദ്യോഗിക അറിയിപ്പ്. ചൈനയിലായിരിക്കും ഫോണ്‍ ആദ്യം വിപണിയില്‍ എത്തുക. ഇന്ത്യയില്‍ ഈ വര്‍ഷം അവസാനത്തോടെ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. ഇന്ത്യയില്‍ എത്തിയാല്‍ 20,000-25000 റേഞ്ചിലുള്ള വിലയ്ക്ക് ഈ ഫോണ്‍ ലഭിക്കാനാണ് സാധ്യത.

 

click me!