ഷവോമി റെഡ്മീ നോട്ട് 5 പ്ലസ് വിപണിയിലേക്ക്

By Web DeskFirst Published Sep 27, 2017, 9:57 AM IST
Highlights

ഷവോമി റെഡ്മീ നോട്ട് 5എ ഈ വര്‍ഷം ആദ്യമാണ് എത്തിയത്. അതിന് പിന്നാലെ റെഡ്മീ നോട്ട് 5 പ്ലസ് ഇറക്കാനുള്ള നീക്കത്തിലാണ് ഷവോമി. ഇതിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ ചോര്‍ന്നു. ഇത്തരം വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ചൈനീസ് സൈറ്റ് ഗിസ്മോയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ എപ്പോള്‍ ഈ ഫോണ്‍ ഇറങ്ങും എന്നത് സംബന്ധിച്ച് വിശദീകരണം ലഭിച്ചിട്ടില്ല.

റെഡ്മീ നോട്ട് 5ന് സമാനമായ പ്രത്യേകതകളായിരിക്കും റെഡ്മീനോട്ട് 5 പ്ലസിലും ഉണ്ടാകുക. സ്നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍ ഈ ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കും. 4ജിബി റാം ശേഷിയാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ബില്‍ട്ട് ശേഖരണ ശേഷി 64 ജിബി ആയിരിക്കും. 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേയുടെ റെസല്യൂഷന്‍ 1080X1920 പിക്സലായിരിക്കും.

Latest Videos

16എംപി പ്രധാന ക്യാമറയും, 13 എംപി മുന്‍ ക്യാമറയും ഉണ്ടാകുമെന്നാണ് മറ്റൊരു സൂചന. ഇപ്പോഴത്തെ ട്രെന്‍റായ ഇരട്ട ക്യാമറ ഏതായാലും ഈ ഫോണില്‍ ഇല്ലെന്ന് പറയാം. 

click me!