റെഡ്മീ 5, റെഡ്മീ 5 പ്ലസ് എന്നിവ ഇന്ത്യയില്‍ ഇറങ്ങുന്നു

By Web Desk  |  First Published Feb 5, 2018, 4:30 PM IST

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ റെഡ്മീ 5, റെഡ്മീ 5 പ്ലസ് എന്നിവ ഇന്ത്യയില്‍ ഇറങ്ങുന്നു. ഫെബ്രുവരി 14ന് ആയിരിക്കും ഈ ഫോണിന്‍റെ പുറത്തിറക്കല്‍ നടക്കുക. നേരത്തെ റെഡ്മീ നോട്ട് 5 ഇറക്കും എന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതായിരിക്കില്ല റെഡ്മീ പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ഇന്ത്യയിലെ ഷവോമിയുടെ ഏറ്റവും വിജയകരമായ മോഡല്‍ ഷവോമി നോട്ട് 4 ഇറക്കിയത് കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു. അതിന്‍റെ അപ്ഗ്രേഡ് മോഡല്‍ ഷവോമി നോട്ട് 5 ഇന്ത്യയില്‍ എത്തിക്കുമെന്നാണ് കരുതിയിരുന്നത്. 

Latest Videos

undefined

ഷവോമി റെഡ്മീ 5 2ജിബി, 3ജിബി പതിപ്പുകളായാണ് ചൈനയില്‍ പുറത്തിറക്കിയത്. ഇതിന് ഇന്ത്യന്‍ രൂപ ഏതാണ്ട് 7,800 രൂപയാണ് വില. അതിന് ശേഷം അടുത്തിടെ ഇതിന്‍റെ 4 ജിബി പതിപ്പ് 11,200 രൂപയ്ക്ക് അടുത്തുള്ള വിലയിലാണ് അടുത്തിടെ ഇറങ്ങിയത്.

അതേ സമയം റെഡ്മീ 5 പ്ലസ്  3ജിബി പതിപ്പ് 9,700 രൂപയ്ക്കാണ് ഇറങ്ങിയിരിക്കുന്നത്. ഇതിന്‍റെ 4 ജിബി പതിപ്പിന് 12,700 രൂപയ്ക്ക് അടുത്ത് വില വരും. ഈ മോ‍ഡലില്‍ ഏത് ഇന്ത്യയില്‍ എത്തും എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

റെഡ്മീ  5ന് സ്ക്രീന്‍ വലിപ്പം 5.7 ഇഞ്ചാണ്. റെഡ്മീ 5 പ്ലസിന് സ്ക്രീന്‍ വലിപ്പം 5.99 ആണ്. രണ്ട് സ്ക്രീനുകളും 18:9 അനുപാതത്തിലുള്ള എച്ച്ഡി സ്ക്രീന്‍ ആണ്. റെസല്യൂഷന്‍ 720x1440 പി ആണ്. സ്നാപ് ഡ്രാഗണ്‍ 420 ആണ് ഫോണിന്‍റെ കരുത്ത് നിര്‍ണ്ണയിക്കുന്നു.

click me!