ഷവോമി മീ മാക്‌സ് സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറച്ചു

By Web Desk  |  First Published Oct 31, 2017, 3:48 PM IST

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി മീ മാക്‌സ് സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറച്ചു. ദീപാവലിയോടനുബന്ധിച്ച് വന്‍ ഓഫറുകളായിരുന്നു ഷവോമി നല്‍കിയിരുന്നത്. ഇത് ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തവര്‍ക്ക് മറ്റൊരു അവസരം കൂടി ലഭിച്ചിരിക്കുകയാണ്. മീ മാക്‌സ് സ്മാര്‍ട്ട്‌ഫോണിന്‍റെ വിലയില്‍ 1000 രൂപയുടെ കിഴിവാണ് കമ്പനി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം മെയിലാണ് ഷവോമി മീ മാക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് വില്പനയൊരുക്കിയിരിക്കുന്നത്. മീ മാക്‌സ് സ്മാര്‍ട്ട്‌ഫോണുകളുടെ 64 ജിബി, 32 ജിബി വേരിയന്‍റുകള്‍ക്ക് 16,999 രൂപ, 14,999 രൂപ നിരക്കിലായിരുന്നു വിപണിയിലെത്തിച്ചിരുന്നത്. 

Latest Videos

undefined

വിലക്കിഴിവിനു ശേഷം 15,999 രൂപ, 13,999 രൂപ നിരക്കിലായിരിക്കും മീ മാക്‌സ് 64 ജിബി, 32 ജിബി വേരിയന്റുകള്‍ ലഭ്യമാവുക. നവംബര്‍ ആദ്യം പുതിയ സീരിസ് ഫോണുകള്‍ പ്രഖ്യാപിക്കാന്‍ ഇരിക്കെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബര്‍ രണ്ടിന് പുതിയ സിരീസ് കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ പരിപാടിക്കുള്ള ക്ഷണം മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പടെ നല്‍കിയിട്ടുണ്ട്. മിന്നലിന്‍റെ ഒരു ചിത്രമാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സിരീസുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്നത്. 

വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സംവിധാനം ഉള്‍പ്പെടുന്നതാവും പുതിയ സീരിസെന്നാണ് വാര്‍ത്തകള്‍. മികച്ച സെല്‍ഫി കാമറ, വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഷവോമിയുടെ പുത്തന്‍ സിരീസ് ഫോണുകളിലുണ്ടാവും. ബജറ്റ് കാറ്റഗറിയിലാവും ഷവോമിയുടെ പുതിയ ഫോണുകള്‍ വിപണിയിലേക്ക് എത്തുക. 

click me!