ഷവോമിയുടെ എംഐ എ1 ഇറങ്ങി; വില 14,999 രൂപ

By Web Desk  |  First Published Sep 5, 2017, 4:49 PM IST

മുംബൈ: ഗൂഗിളിന്‍റെ ആന്‍ഡ്രോയ്ഡ് വണ്‍ പ്രോജക്ടിന്‍റെ ഭാഗമായ ഷവോമിയുടെ എംഐ എ1 ഇറങ്ങി. ഷവോമി നിര്‍മ്മിക്കുന്ന ആദ്യത്തെ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണാണ് എംഐ എ1. ഇന്ത്യയില്‍ ഇറങ്ങിയ ഫോണിന്‍റെ വില 14,999 രൂപയായിരിക്കും. സെപ്തംബര്‍ 12 മുതല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ഫോണ്‍ ലഭ്യമാകും. മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ പ്രേമികളാല്‍ സമ്പുഷ്ടമായ ഇന്ത്യന്‍ വിപണിയില്‍ ഈ ഫോണ്‍ മികച്ച പ്രതികരണം സൃഷ്ടിക്കും എന്നാണ് ഷവോമിയുടെ പ്രതീക്ഷ.എംഐ സ്റ്റോറില്‍ നിന്നും ഓഫ് ലൈനായി ഫോണ്‍ വാങ്ങുന്നവര്‍ക്ക് 200ജിബി ഏയര്‍ടെല്‍ ഡാറ്റഫ്രീ സബ്സ്ക്രിപ്ഷനും ലഭിക്കും

4ജിബി റാം ശേഷിയുള്ള ഫോണിന്‍റെ ഇന്‍റേണല്‍ മെമ്മറി ശേഷി 64 ജിബിയാണ്. . 5.5 ഇ‍ഞ്ചാണ് ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. ഗോറില്ല ഗ്ലാസ് 3 സംരക്ഷണമുണ്ട് സ്ക്രീന്. ഗൂഗിള്‍ പിക്സലിനോട് സാമ്യമുള്ളതാണ് എംഐ എ1 ന്‍റെ ലുക്ക്. ഫിംഗര്‍പ്രിന്‍റ് സ്കാനറോടെ ഡ്യൂവല്‍ ലെന്‍സ് ക്യാമറയോടെയാണ് ഫോണ്‍ എത്തുന്നത്.

Latest Videos

undefined

ഷവോമി എംഐ എ1ല്‍ 12എംപി വൈഡ് അംഗിള്‍ ലെന്‍സും, ഒപ്പം തന്നെ 12 എംപി ടെലിസ്കോപ്പിക്ക് ലെന്‍സും 2എക്സ് ഒപ്റ്റിക്കല്‍ സൂം ആണ്. ഐഫോണ്‍ 7 പ്ലസിന് സമാനമായ പോട്രയറ്റ് മോഡും, ഡി-എസ്എല്‍ആര്‍ ബ്രോക്കണ്‍ ഇഫക്ടും ക്യാമറ നല്‍കും. ഫോണ്‍ ഇറങ്ങും മുന്‍പേ ഡ്യൂവല്‍ ക്യാമറയ്ക്ക് വലിയ പരസ്യമാണ് ഷവോമി നല്‍കിയിരുന്നത്.

ഒക്ടാകോര്‍ സ്നാപ് ഡ്രാഗണ്‍ 625 പ്രോസ്സര്‍ ആണ് ഫോണിന്‍റെ കരുത്ത് നിര്‍ണ്ണയിക്കുന്നത്. ഇരട്ട സിം ഫോണിലുണ്ട്. 4ജി സപ്പോര്‍ട്ടാണ് ഫോണില്‍. 165 ഗ്രാം ആണ് ഫോണിന്‍റെ ഭാരം. കറുപ്പ്, ഗോള്‍ഡ് നിറങ്ങളിലാണ് ഈ ഫോണ്‍ എത്തുന്നത്. 

click me!