സാംസങ്ങിനെ പിന്‍തള്ളി ഷവോമി ഇന്ത്യയില്‍ ഒന്നാമത്

By Web Desk  |  First Published Dec 1, 2017, 10:59 AM IST

ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സാംസങ്ങിനെ പിന്‍തള്ളി ചൈനീസ് മൊബൈല്‍ കമ്പനി ഷവോമി ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ 50 നഗരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍. ഇന്‍റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (IDC) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  തൊട്ടുപുറകിലായി സാംസങ്, ലെനോവോ, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികളും സ്ഥാനം പിടിച്ചു. 

സാസംങിനെ പിന്തള്ളി 26.5 ശതമാനം വിപണിവിഹിതമാണ് ഇന്ത്യയില്‍ ഷവോമി നേടിയെടുത്തിരിക്കുന്നത്. ഇതിന് കൂടുതല്‍ സഹായകമായത് റെഡ്മി നോട്ട് 4 ന്‍റെ വില്പനയായിരുന്നു. റെഡ്മി നോട്ട് 4 രാജ്യത്ത് 40 ശതമാനം വില്പനയാണ് കാഴ്ചവെച്ചത്. പ്രമുഖ നഗരങ്ങളിലെ കണക്കെടുത്തപ്പോള്‍ റെഡ്മി നോട്ട് 4ന്റെ വില്പനയിലാണ് ഐഡിസി ഏറ്റവും കൂടുതല്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Latest Videos

നിലവില്‍ വിപണിയില്‍ 15 ശതമാനം വര്‍ധനവോടെ രണ്ടാം സ്ഥാനത്തുള്ളത് സാംസങ് ആണ്.  സാസംങ് 24.1 ശതമാനം വിപണിവിഹിതമാണ് നേടിയെടുത്തിരിക്കുന്നത്. സാസംങിന്‍റെ ഗാലക്‌സി ജെ2, ഗാലക്‌സി ജെ7, ഗാലക്‌സി ജെ7മാക്‌സ് തുടങ്ങിയ ഫോണുകളാണ് ഐഡിസിയുടെ റിപ്പോര്‍ട്ട് പ്രകാരം 50 ശതമാനം വിപണിവിഹിതം നേടികൊടുത്തിരിക്കുന്നത്.

click me!