എംഐ പാഡ്​ 4​ ഉടന്‍ വിപണിയില്‍ എത്തും

By Web Desk  |  First Published Jun 25, 2018, 3:14 PM IST
  • ഷാവോമിയുടെ പുതിയ എം.ഐ പാഡ്​ 4​ ഉടന്‍ വിപണിയില്‍ എത്തും
  • അധികം വൈകാതെ തന്നെ ഇന്ത്യന്‍ വിപണിയിലേക്കും ടാബ്​ലെറ്റ്​ എത്തും

ബിയജിംഗ്: ഷാവോമിയുടെ പുതിയ എം.ഐ പാഡ്​ 4​ ഉടന്‍ വിപണിയില്‍ എത്തും. അധികം വൈകാതെ തന്നെ ഇന്ത്യന്‍ വിപണിയിലേക്കും ടാബ്​ലെറ്റ്​ എത്തും എന്നാണ്​ പ്രതീക്ഷ. സ്​മാര്‍ട്ട്​ ഗെയിം ആക്​സലറേഷന്‍ എന്ന സാ​ങ്കേതിക വിദ്യയോടെയാണ് പുതിയ ടാബുകള്‍ എത്തുന്നത്. ചൈനീസ് വിപണിയില്‍ ആദ്യം എത്തുന്ന ടാബിന്‍റെ ടീസര്‍ ഷവോമി പുറത്തുവിടുന്നുണ്ട്.

സ്​നാപ്​​ഡ്രാഗണ്‍ 660 ചിപ്​സെറ്റി​ന്റെ കരുത്തിലാണ്​ എം​.ഐ പാഡ്​ 4 എത്തുക. എം.ഐ 3 ടാബ്​ലെറ്റില്‍ 7.9 ഇഞ്ച്​ ഡിസ്​പ്ലേയാണ്​ ഉണ്ടായിരുന്നത്​. പുതിയ ടാബ്​ലെറ്റിനെ ഡിസ്​പ്ലേ വലിപ്പം കൂടുമെന്നാണ്​ റിപ്പോർട്ട്. ഫേസ്​ അണ്‍ലോക്ക്​ സിസ്​റ്റമാണ്​ ടാബ്​ലെറ്റിന്റെ മറ്റൊരു പ്രത്യേകത.

ടാബിന് 13 മെഗാപിക്​സലി​ന്റെ പിന്‍ കാമറയും 5 മെഗാപിക്​സലി​ന്റെ മുന്‍ കാമറയുമുണ്ടാകും. 6,000 എം.എ.എച്ചി​ന്റെ ബാറ്ററിയും ടാബിലുണ്ടായേക്കും. 15,600 രൂപയാണ്​ എം.ഐ പാഡ്​ 4​ന്റെ 4 ജി.ബി റാമും 64 ജി.ബി മെമ്മറിയുമുള്ള മോഡലിന്​ വില. എന്നാൽ, ഇതില്‍ വൈ-ഫൈ കണ്​ക്​ടിവിറ്റി മാത്രമേ ഉണ്ടാവു. 6 ജി.ബി റാമും 128 ജി.ബി മെമ്മറിയുമുള്ള എല്‍.ടി.ഇ മോഡലിന്​ 20,800 രൂപയാണ്​ വില.

Latest Videos

click me!