ഇന്ത്യയില്‍ ഷവോമി രണ്ടാമത്

By Web Desk  |  First Published Apr 28, 2017, 12:07 PM IST

സാംസങ്ങിന് പിന്നില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൊബൈല്‍ നിര്‍മ്മാതാക്കളായി ഷവോമി. മൈക്രോമാക്‌സിന് ഉണ്ടായ സ്ഥാനമാണ് ചൈനീസ് കമ്പനിയായ ഷവോമി പിടിച്ചടക്കിയത്. ഷവോമി മാത്രം 4 മില്യണ്‍ യൂണിറ്റാണ് 2017 ആദ്യപാദം വിറ്റഴിച്ചത്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന വിവോ 3 മില്യണ്‍ യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു. നാലാം സ്ഥാനത്ത് ലെനെവോയും അഞ്ചാം സ്ഥാനത്ത് ഓപ്പോയുമാണ്. ഇതില്‍ ലെനെവോ ഒഴിച്ച് മറ്റെല്ലാ കമ്പനികളും കഴിഞ്ഞ മൂന്നുകൊല്ലത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ കമ്പനികളാണ്.

വ്യത്യസ്തതയാര്‍ന്ന വിപണനശൈലികൊണ്ടാണ് ഷവോമി ആദ്യം ജന മനസുകളില്‍ ഇടം നേടിയത്. ഫ്ലാഷ് സെയില്‍ ഇന്ത്യയില്‍ ഷവോമി.ാണ് ജനകീയമാക്കിയത്. സര്‍വീസ് സെന്ററുകള്‍ വ്യാപിപ്പിച്ച് പരമാവധി നല്ല സേവനം ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട്.

Latest Videos

ഷവോമിയുടെ തുരുപ്പുചീട്ടായിമാറിയ കുറഞ്ഞവില കൂടുതല്‍ ഗുണമേന്മ എന്ന പ്രായോഗിക തതമാണ് കമ്പനിയെ ഈ ഉയരത്തില്‍ എത്തിച്ചതെന്ന് നിസംശയം പറയാം. ഇവയെല്ലാം കൊണ്ട് ഷവോമി ഇന്ത്യന്‍ മൊബൈല്‍ പ്രേമികളുടെ മനസ് കീഴടക്കി. റെഡ്മി നോട്ട് 3 ആണ് കമ്പനിക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പനയും സല്‍പ്പേരും സമ്മാനിച്ചത്.

click me!