എംഐ ബാൻഡ് 8 ഉം 13 അൾട്രാ സ്മാർട്ട്ഫോണുമായി ഷവോമി എത്തുന്നു

By Web Team  |  First Published Apr 15, 2023, 6:51 AM IST

 ആൻഡ്രോയിഡ് അതോറിറ്റിയുടെ ഒരു റിപ്പോർട്ട് പ്രകാരം  ബാൻഡ് 7 പോലെ തന്നെയുള്ള അടിസ്ഥാന ആക്‌റ്റിവിറ്റി ട്രാക്കിംഗ് ഫീച്ചറുകൾ  ബാൻഡ് 8 ഉം നല്കുന്നു. ബ്ലഡ് ഓക്‌സിജൻ നിരീക്ഷണവും കുറഞ്ഞ SpO2 അലാറങ്ങളും, ഹൃദയമിടിപ്പ് ട്രാക്കിംഗ്, സ്ലീപ്പ് ട്രാക്കിംഗ്, സ്‌ട്രെസ് മോണിറ്ററിംഗ് എന്നിവയും ഇതിലുമുണ്ട്.


ഷവോമി 13 അൾട്രാ സ്മാർട്ട്ഫോൺ  ഏപ്രിൽ 18-ന് അവതരിപ്പിക്കും. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിൽ പ്രത്യേക Summicron ലെൻസുകളും സോണി IMX989, IMX858 സെൻസറുകളും ഉള്ള ലെയ്ക്ക ബ്രാൻഡഡ് ക്യാമറകളാണുള്ളത്. ഇത് കൂടാതെ ഫിറ്റ്‌നസ് ട്രാക്കിംഗ് ഉപകരണമായ എംഐ ബാൻഡ് 7 ന്റെ പിൻഗാമിയായ എംഐ ബാൻഡ് 8 ഉം ഇതെ ദിവസം അവതരിപ്പിക്കും.ബെയ്ജിങ് ആസ്ഥാനമായ കമ്പനി തന്നെയാണ് ഇക്കാര്യത്തിൽ സ്ഥീരികരണവുമായി എത്തിയത്.  പുതിയ സ്മാർട്ട് വെയറബിൾ ചില മാറ്റങ്ങളോടെയാണ് ലോഞ്ച് ചെയ്യുന്നത്. അമോലെഡ് ഡിസ്‌പ്ലേയുള്ള ഗുളിക ആകൃതിയിലെ ഡയൽ സ്‌പോർട് ചെയ്യുന്ന ഒരു പ്രൊമോഷണൽ ഇമേജിലായിരിക്കും ഇത് കാണുക. മുൻ മോഡലുകളിൽ കാണുന്നതുപോലെ റാപ്-എറൗണ്ട് ബാൻഡുകൾക്ക് പകരം, Mi ബാൻഡ് 8 ന്റെ സ്ട്രാപ്പ് ഇരുവശത്തുമായി പിൻ ചെയ്യാവുന്നതാണ്.

കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ലെയ് ജുൻ തന്റെ വെയ്‌ബോ അക്കൗണ്ടിലൂടെ വരാനിരിക്കുന്ന എംഐ ബാൻഡ് 8 നെക്ലേസായി ധരിക്കുന്നതുൾപ്പെടെയുള്ള രീതികളെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് അതോറിറ്റിയുടെ ഒരു റിപ്പോർട്ട് പ്രകാരം  ബാൻഡ് 7 പോലെ തന്നെയുള്ള അടിസ്ഥാന ആക്‌റ്റിവിറ്റി ട്രാക്കിംഗ് ഫീച്ചറുകൾ  ബാൻഡ് 8 ഉം നല്കുന്നു. ബ്ലഡ് ഓക്‌സിജൻ നിരീക്ഷണവും കുറഞ്ഞ SpO2 അലാറങ്ങളും, ഹൃദയമിടിപ്പ് ട്രാക്കിംഗ്, സ്ലീപ്പ് ട്രാക്കിംഗ്, സ്‌ട്രെസ് മോണിറ്ററിംഗ് എന്നിവയും ഇതിലുമുണ്ട്.

Latest Videos

undefined

ബ്ലാക്ക്, ബ്ലൂ, ഗ്രീൻ, ഓറഞ്ച്, പിങ്ക്, വൈറ്റ് എന്നീ നിറങ്ങളിലുള്ള ബാൻഡ് 7-ന് ഏകദേശം 2,900 രൂപ ആണ് വില. 192x490 പിക്‌സൽ റെസല്യൂഷനോടുകൂടിയ 1.62 ഇഞ്ച് അമോലെഡ് ഓൾവേയ്‌സ്-ഓൺ ഡിസ്‌പ്ലേ, 500 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസ്, 326 പിപിഐ പിക്‌സൽ ഡെൻസിറ്റി എന്നിവ ഇതിന്റെ പ്രത്യേകതയാണ്.

Read Also: ഓപ്പൺ എഐയോട് നേർക്ക് നേരെ നിന്ന് പൊരുതാൻ മസ്കിന്റെ സംരംഭമെത്തുന്നു

tags
click me!