കാമുകന്മാരെക്കൊണ്ട് ഐഫോണ്‍ 7 വാങ്ങിപ്പിച്ച ശേഷം അവ ചൈനയിലെ ലേല സൈറ്റായ ഹുയി ഷൗ ബാവോ വെബ്‌സൈറ്റിലൂടെയായിരുന്നു വില്‍പ്പന നടത്തിയത്. ഇതിലൂടെ 120,000 യുവാന്‍ ( 12 ലക്ഷം രൂപ) ഇവര്‍ സമ്പാദിച്ചു. പിന്നീട് ഗ്രാമത്തില്‍ ചെന്നു വീടു വാങ്ങിക്കുകയും ചെയ്തു. ചൈനയിലെ ഒരു സാധാരണ കുടുംബത്തില്‍ മൂത്ത മകളായി പിറന്ന സിയാവോളിയും കുടുംബവും സ്വന്തം വീട്ടിലായിരുന്നില്ല താമസിച്ചിരുന്നത്. തൊഴിലാളിയായ പിതാവും വീട്ടമ്മയായ മാതാവും ഏറെ പ്രായം ചെന്നവരായതിനാല്‍ വീട് സ്വന്തമാക്കുക എന്ന സ്വപ്നം തുടരുകയുമായിരുന്നു.
അതിനിടയിലാണ് സിയാവോളിക്ക് 20 കാമുകന്മാരെ വീണു കിട്ടിയത്. പുതിയ വീടു കാണിക്കാന്‍ കൂട്ടത്തില്‍ ജോലി ചെയ്യുന്നവരെ ഗ്രാമത്തിലേക്ക് കൊണ്ടുപോയതാണ് സിയാവോളിയുടെ കഥ പുറത്താകാന്‍ കാരണമായത്. വീട് വെയ്ക്കാനുള്ള പണം എവിടെ നിന്നാണെന്ന സഹപ്രവര്‍ത്തകരുടെ ജിജ്ഞാസ അടക്കാന്‍ സിയാവോളിക്ക് എല്ലാം പറയേണ്ടി വന്നു. സംഗതി പിന്നീട് ഓഫീസില്‍ പാട്ടായതോടെ പുറത്തേക്കും കഥയെത്തി. തുടര്‍ന്ന് ചൈനീസ് ബ്‌ളോഗ്‌സ്‌പോട്ടായ ടിയാന്‍ യാ യി ഡു വില്‍ പ്രൗഡ് ക്വിയാബോ എന്നയാള്‍ കുറിക്കുക കൂടി ചെയ്തതോടെ അങ്ങാടിപ്പാട്ടുമായി.
സിയാവോളി ചൈനയിലെങ്ങും വന്‍ ഹിറ്റായതോടെ അടുത്തിടെ ഇവരുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം തേടി ബിബിസി വരെയെത്തി. എന്നാല്‍ തന്റെ കഥ ലോകം അറിയുമെന്ന് ഭയന്ന് സിയാവോളി അഭിമുഖത്തിന് തയ്യാറായില്ല. കഴിഞ്ഞ മാസം മാത്രമാണ് ഐഫോണ്‍ 7 ചൈനയില്‍ എത്തിയത് എന്നത് കൂടി കൂട്ടി വായിക്കുമ്പോഴാണ് കഥ ഏറെ ഞെട്ടിക്കുന്നത്.