ഐസിസ് എന്ന പേരുള്ളതിനാല്‍ ബ്രിട്ടനില്‍ യുവതി സോഷ്യല്‍മീഡിയ വിലക്കുകള്‍ നേരിടുന്നു. സുരക്ഷ സംവിധാനങ്ങളുടെ ഭാഗമായി സോഷ്യല്‍ മീഡിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ 27 കാരിയോട് തിരിച്ചറിയല്‍ രേഖയടക്കം മുഴുവന്‍ വിവരങ്ങളും ഹാജരാക്കാനാണ് അധികൃതര്‍ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളില്‍ നിന്നും ഇവരെ തഴഞ്ഞിരിക്കുകയാണ്. ജൂണ്‍ 27ന് ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ബ്രിട്ടീഷ് വംശജയായ ഐസിസ് തോമസിനോട് പേര് മാറ്റാനും തിരിച്ചറിയല്‍ രേഖ ഹാജരാക്കാനും ആവശ്യപ്പെടുകയുണ്ടായത്. ഫേസ്ബുക്കില്‍ കയറിയതും ഒരു ബോക്‌സില്‍ പേര് മാറ്റണം എന്ന രീതിയില്‍ അറിയിപ്പ് ലഭിക്കുകയായിരുന്നെന്ന് ഐസിസ് പറഞ്ഞു.
undefined
തന്‍റെ പേരിന് പകരം മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാനപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം വച്ചതും സംശയത്തിനിടയാക്കി. പേര് പിന്നീട് മാറ്റി ഐസിസ് തോമസ് എന്നാക്കിയെങ്കിലും ഐസിസ് എന്ന ആദ്യഭാഗമാണ് യഥാര്‍ഥ പ്രശ്‌നമെന്ന് പിന്നീടാണ് മനസിലായത്.
ഈജിപ്ഷ്യന്‍ ദൈവത്തിന്‍റെ പേരാണ് ഐസിസ് എന്നാണ് യുവതി പറയുന്നു. വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ നല്‍കിയെങ്കിലും അക്കൗണ്ട് ഇപ്പോഴും തല്‍സ്ഥിതിയില്‍ ആയിട്ടില്ല.