പഴയ പേപ്പറുകള്‍ മഞ്ഞ നിറത്തിലാകുവാന്‍ എന്താണ് കാരണം

By Web Desk  |  First Published Feb 27, 2018, 7:02 PM IST
  • വീട്ടില്‍കൂട്ടിയിട്ട പഴയ പുസ്തകങ്ങളും, പത്രവും കാലക്രമത്തില്‍ മഞ്ഞയാകുന്ന ശ്രദ്ധിച്ചിട്ടുണ്ടോ.?

വീട്ടില്‍കൂട്ടിയിട്ട പഴയ പുസ്തകങ്ങളും, പത്രവും കാലക്രമത്തില്‍ മഞ്ഞയാകുന്ന ശ്രദ്ധിച്ചിട്ടുണ്ടോ.? ഇത് എങ്ങനെ സംഭവിക്കുന്നു. പേപ്പര്‍ നിര്‍മ്മാണത്തിന്‍റെ ഘടകം പ്രധാനമായും രണ്ട് കോംപോണ്ടുകള്‍ കൊണ്ടാണ്. സെല്ലുലോസും, ലിഗ്നിനും കൊണ്ട്.

മരത്തില്‍ പള്‍പ്പില്‍ നിന്നാണ് പേപ്പര്‍ നിര്‍മ്മിക്കുന്നത്. പേപ്പറിനെ ശക്തമാക്കി നിര്‍ത്തുന്നത് ഈ രണ്ട് ഘടകങ്ങളാണ്.  ഇതില്‍ സെല്ലുലോസിന് കാര്യമായ നിറ വ്യത്യാസം ഒന്നും വരില്ലെങ്കിലും. ലിഗ്നിന്‍ നിറം മാറുന്നു. ഓക്സിജനുമായുള്ള ബന്ധം കാരണം അതിന്‍റെ നിറ വ്യത്യാസം സംഭവിക്കുന്നു.

Latest Videos

ഇതാണ് പഴയപേപ്പര്‍ നിറ വ്യത്യാസം വരുവാനുള്ള പ്രധാന കാരണം. ഈ പ്രവര്‍ത്തനത്തെ ഓക്സിഡേഷന്‍ എന്നാണ് പറയാറ്. പ്രധാനമായും സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തിലാണ് ഇത് സംഭവിക്കുന്നത്. ഓക്സിഡേഷന്‍ കാരണം ലിഗ്നിന്‍റെ മോളിക്യൂലര്‍ നില മാറുകയും. അത് സാംശീകരിക്കുന്ന വെളിച്ചവും പുറത്ത് തള്ളുന്ന നിറവും തമ്മില്‍ വ്യത്യസമുണ്ടാകുകയും ചെയ്യും.

click me!