ട്രംപ് ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപേക്ഷിച്ചതിന് പിന്നില്‍?

By Web Desk  |  First Published Jan 26, 2017, 12:40 PM IST

പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്‌തു അധികാരം ഏല്‍ക്കുന്നതിന് മുമ്പ് ഡൊണാള്‍ഡ് ട്രംപ് തന്റെ ആന്‍ഡ്രോയ്‌ഡ് ഫോണ്‍ ഉപേക്ഷിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്‌തതെന്ന് അറിയാമോ? സുരക്ഷാപരമായ കാരണങ്ങളാലാണ് ഇത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഫോണുകള്‍, യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകം തയ്യാറാക്കിയവയാണ്. പ്രസിഡന്റ് ആകുന്നതുവരെ ആന്‍ഡ്രോയ്ഡ് ഫോണ‍് ഉപയോഗിച്ചിരുന്ന ട്രംപിനോട്, അത് ഉപേക്ഷിക്കണമെന്ന് രഹസ്യാന്വേഷണവിഭാഗം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന പ്രിയപ്പെട്ട ഫോണ്‍ ട്രംപ് ഒഴിവാക്കിയത്. വിദഗ്ദ്ധരുടെ നിര്‍ദ്ദേശാനുസരണം ഈ ഫോണ്‍ നശിപ്പിച്ചുകളയുകയായിരുന്നു. പകരം പ്രത്യേകം നിര്‍മ്മിച്ച ഐഫോണ്‍ ആണ് ഇപ്പോള്‍ ട്രംപ് ഉപയോഗിക്കുന്നത്. പഴയ സിമ്മും ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോള്‍ പുതിയ സിംകാര്‍ഡ് ആണ് ട്രംപ് ഉപയോഗിക്കുന്നത്. ഒബാമ ആദ്യമായി പ്രസിഡന്റായപ്പോള്‍ പ്രത്യേകം തയ്യാറാക്കിയ ബ്ലാക്ക്ബറി ഫോണാണ് ഉപയോഗിച്ചുതുടങ്ങിയത്. പിന്നീട് ഇത് ഉപേക്ഷിച്ച് ഐഫോണിലേക്ക് മാറിയിരുന്നു. യുഎസ് രഹസ്യാന്വേഷണവിഭാഗത്തിലെ ഐടി വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലാണ് ആപ്പിള്‍ കമ്പനി, പ്രസിഡന്റിനുള്ള ഐഫോണുകള്‍ നിര്‍മ്മിക്കുന്നത്.

click me!