ആകാശത്തെ 'ആ അത്ഭുത പ്രകാശത്തിന്‍റെ' രഹസ്യം

By Web Desk  |  First Published Jan 20, 2018, 1:25 PM IST

ചൊവ്വാഴ്ച വൈകിട്ട് തെക്കുകിഴക്കൻ മിഷിഗണിൽ ആകാശത്തുകണ്ട പ്രകാശ ഗോളത്തിന്‍റെ രഹസ്യം പുറത്ത്. ആകാശത്തു നിന്നും വെളുത്ത നിറത്തിലുള്ള പ്രകാശ ഗോളം താഴേക്കു പതിക്കുന്നതാണ് മിഷിഗണിലെ ജനങ്ങളെ അമ്പരപ്പിച്ചത്.

എന്നാല്‍ പരിഭ്രമത്തിന്‍റെ ആവശ്യമില്ലെന്നും ഉൽക്കാപതനമാണിതെന്നും നാസ വ്യക്തമാക്കി. ഏകദേശം അമ്പതിനായിരം അടി ഉയരത്തിൽ നിന്നാണ് ഭൗമാന്തരീക്ഷത്തിൽ കടന്ന ഈ ഉൽക്ക ന്യൂ ഹാവൻസിലുള്ള മിഷിഗമിനു സമീപം പതിച്ചത്. ഉൽക്ക ഭൂമിൽ പതിച്ച സമയത്ത് റിക്ടർ സ്കെയ്‌ലിൽ 2.0 തോതിലുള്ള നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേയും വ്യക്തമാക്കി. 

Latest Videos

undefined

ചൊവ്വാഴ്ച രാത്രി 8മണി കഴിഞ്ഞാണ് ആകാശത്ത് പ്രകാശ ഗോളം പ്രത്യക്ഷപ്പെട്ടത്. നാസയുടെ ക്യാമറകളും സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. മിഷിഗണിൽ ഉൽക്കാ പതനം അപൂർവമാണെന്നും ഇവിടെ പതിച്ച ഉൽക്കയ്ക്ക് ഏകദേശം 1000 കിലോയോളം ഭാരം വരുമെന്നും ഒബേർലിൻ കൊളേജിലെ ഗവേഷകനായ ബിൽ കുക്ക് മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 40000–50000 മൈലുകൾ താണ്ടിയാണ് ഈ ഉൽക്ക ഭൂമിയിലേക്കെത്തിയത്. 

click me!