എന്‍ക്രിപ്ഷന്‍ സംവിധാനം, പിഡിഎഫ് ഫയലുകള്‍ അയക്കാനുള്ള സംവിധാനം, ഫോണ്ട് എഡിറ്റിംഗ് എന്നീ സംവിധാനങ്ങള്‍ക്ക് ശേഷം പുതിയ അപ്ഡേഷനില്‍ പുതിയ സംവിധാനങ്ങളുമായി വാട്ട്സ്ആപ്പ് എത്തുന്നു. നിലവില്‍ വാട്‌സാപ്പ് വഴി വരുന്ന മിസ്ഡ് കോളുകള്‍ക്ക് മറുപടി നല്‍കാന്‍ വാട്ട്സ്ആപ്പിന്‍റെ ഉള്ളിലെ കോള്‍ ഓപ്ഷനില്‍ പോകണം. എന്നാല്‍ ആപ് തുറക്കാതെ തന്നെ 'കാള്‍ബാക്ക്' എന്ന സംവിധാനം ഉപയോഗിച്ച് മിസ്ഡ് കോളിന് മറുപടി നല്‍കാം. വാട്‌സാപ്പ് മിസ്ഡ് കാളുകള്‍ക്കൊപ്പം കാള്‍ ബാക്ക് ബട്ടണ്‍ കൂടി നോട്ടിഫിക്കേഷന്‍ വിന്‍ഡോയില്‍ കാണാനാകും.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്പ് മൊബൈല്‍ ആപ്പുകളിലാണ് പുതിയ അപ്ഡേഷന് ഒപ്പം ഈ പ്രത്യേകത എത്തുക. ഒപ്പം പുതിയ വോയിസ് മെയില്‍ സേവനവും വാട്‌സാപ്പ് അവതരിപ്പിക്കുന്നുണ്ട്. നിങ്ങള്‍ വാട്‌സാപ്പ് വോയിസ് കാളിംഗ് ഉപയോഗിച്ചു വിളിക്കുന്ന സുഹൃത്ത് മറ്റൊരു കാളില്‍ തിരക്കിലാണെങ്കില്‍ അയാളോട് ശബ്ദ സന്ദേശം അയക്കാന്‍ ഇതുവഴി സാധിക്കും.
പിഡിഎഫ് പോലുള്ള ഫയലുകള്‍ അയക്കാനുള്ള സംവിധാനം വന്നതിന് പിന്നാലെ, ഏത് ഫോര്‍മാറ്റിലുള്ള ഫയലുകളും മറ്റൊരു വാട്‌സാപ്പ് നമ്പരിലേക്ക് അയക്കാന്‍ സാധിക്കുന്ന സിപ് ഫോള്‍ഡര്‍ സേവനവും ഉടന്‍ വാട്‌സാപ്പില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.