ഇന്ന് സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു സന്ദേശ കൈമാറ്റ ആപ്ലികേഷനാണ് വാട്ട്സ്ആപ്പ്. പലരൂപത്തിലുള്ള നിരവധി സന്ദേശങ്ങള്‍ അതായത് വീഡിയോ, ഓഡിയോ, ഫോട്ടോ എന്നിവയും വാട്ട്സ്ആപ്പ് വഴി കൈമാറുണ്ട്. ഇവയില്‍ പല സന്ദേശങ്ങള്‍ രണ്ട് വ്യക്തികള്‍ക്ക് ഇടയില്‍ കൈമാറുന്നതിനാല്‍ തന്നെ അവയുടെ രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടതും അത്യവശ്യമാണ്.
പലപ്പോഴും വാട്ട്സ്ആപ്പ് സെറ്റിങ്ങിനെക്കുറിച്ച് വലിയ ധാരണയില്ലാത്ത ഒരു വാട്ട്സ്ആപ്പ് ഉപയോക്താവ് നേരിടുന്ന പ്രധാന പ്രശ്നം മേല്‍ സൂചിപ്പിച്ച വീഡിയോ, ചിത്രങ്ങള്‍ എന്നിവ ഗ്യാലറിയില്‍ വന്ന് കിടക്കും എന്നതാണ്. ഇത് മറികടക്കാന്‍ എന്ത് ചെയ്യാം എന്നതാണ് ടെക്നോ ടിപ്പ് വീഡിയോകള്‍ ഇറക്കുന്ന മൃണാള്‍ ഷാ ഈ വീഡിയോയില്‍ പറയുന്നത്. വീഡിയോ കാണുക.