വാട്ട്സ്ആപ്പ് വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉടന്‍

By Web Desk  |  First Published May 9, 2016, 12:18 PM IST

ലോകത്തെ ജനപ്രിയ മൊബൈല്‍ ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. വാട്‌സ്ആപ്പിന്‍റെ ഉന്നത വൃത്തങ്ങളില്‍ നിന്നും പ്രമുഖ ടെക് സൈറ്റായ ആന്‍ഡ്രോയിഡ് പൊലീസ് ഇത് വ്യക്തമാക്കുന്നത്. ടെക് ലോകത്തെ ചലനങ്ങള്‍ കമ്പനികള്‍ അറിയിക്കും മുന്‍പേ ടെക് പ്രേമികളെ അറിയിക്കുന്ന വിശ്വസ്ത സൈറ്റാണ് ആന്‍ഡ്രോയ്ഡ് പോലീസ്.

നിലവില്‍ ഇതിന്‍റെ പരീക്ഷണ പ്രവര്‍ത്തനം വാട്ട്സ്ആപ്പ് ആരംഭിച്ചു കഴിഞ്ഞു. പരീക്ഷണടിസ്ഥാനത്തില്‍ ബീറ്റാ ആപ്പുകളില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ വീഡിയോ കോളിംഗ് ടെസ്റ്റ് വാട്ട്സ്ആപ്പ് നടപ്പിലാക്കിയിട്ടുണ്ട്. ഫീച്ചര്‍ എന്നുമുതല്‍ എല്ലാ യൂസര്‍മാര്‍ക്കുമായി അവതരിപ്പിക്കുമെന്ന് ആന്‍ഡ്രോയ്ഡ് പോലീസ് വ്യക്തമാക്കുന്നില്ല. വോയ്‌സ് കോളിങ്ങ് ഫീച്ചറിന് സമാനമായി ഫീച്ചര്‍ ആദ്യഘട്ടത്തില്‍ പരിമിത ആളുകള്‍ക്ക് ലഭ്യമാക്കുമോ എന്നറിയില്ലെന്നും ആന്‍ഡ്രോയിഡ് പൊലീസ് പറയുന്നു. 

Latest Videos

undefined

കോള്‍ ബാക്ക്, വോയ്‌സ് മെയില്‍ ഫീച്ചറുകള്‍ കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിലവില്‍ വാട്‌സ്ആപ്പ് കോളില്‍ വരുന്ന മിസ്ഡ് കോളുകള്‍ക്ക് മറുപടി നല്‍കാന്‍ ആപ്പ് തുറക്കാതെ സാധിക്കില്ല. എന്നാല്‍ കോള്‍ ബാക്ക് ഫീച്ചര്‍ വഴി ആപ്പ് തുറക്കാതെ തന്നെ വാട്‌സ്ആപ്പില്‍ വന്ന് മിസ്ഡ് കോളിലേക്ക് തിരിച്ചു വിളിക്കാന്‍ കഴിയും.


 

click me!