വോയിസ് മെയില്‍ ഫീച്ചറുമായി വാട്ട്സ്ആപ്പ്

By Web Desk  |  First Published Aug 10, 2016, 10:05 AM IST

വാട്ട്സ്ആപ്പ് കോള്‍ ചെയ്തിട്ട്, ഉദ്ദേശിച്ച വ്യക്തിയെ കിട്ടിയില്ലെങ്കില്‍, അതേ സ്‌ക്രീനിലൂടെ തന്നെ അയാള്‍ക്ക് വോയ്‌സ്‌മെയില്‍ അയക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചു‍. വോയ്‌സ് മെസേജിന് സമാനമായി സുഹൃത്ത് കോള്‍ എടുത്തില്ലെങ്കില്‍ അക്കാര്യം അറിയിച്ച് ഒരു സന്ദേശം യൂസറുടെ സ്‌ക്രീനിലും പോപ്പ് അപ്പായി വരും.

മറുതലയ്ക്കലുള്ള ആള്‍ ഫോണ്‍ എടുത്തില്ലെങ്കില്‍ കോളറുടെ സ്‌ക്രീന്‍ മുമ്പത്തെ സ്‌ക്രീനിലേക്ക് പോകുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍ പുതിയ അപ്‌ഡേഷനില്‍ കോളര്‍ സ്‌ക്രീനിലൂടെ തന്നെ വോയ്‌സ് സന്ദേശമയക്കാനും വീണ്ടും കോള്‍ ചെയ്യാനും മൂന്ന് പുതിയ ഐക്കണുകളുണ്ട്. 

Latest Videos

കോള്‍ സ്ക്രീനിലൂള്ള വോയ്‌സ് മെസേജ് ബട്ടണ്‍ ടാപ്പ് ചെയ്ത് സന്ദേശം റെക്കോര്‍ഡ് ചെയ്ത് നേരിട്ട് അയക്കാം. സാധാരണ വോയ്‌സ് സന്ദേശമായിട്ടായിരിക്കും സ്വീകര്‍ത്താവിന് ഈ സന്ദേശം ലഭിക്കുക. ഇപ്പോള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ഈ ഫീച്ചര്‍ എങ്കിലും.വാട്‌സ്ആപ്പിന്റെ 2.16.229 ആന്‍ഡ്രോയിഡ് അപ്ഡേഷനിലൂടെ ഉടന്‍ തന്നെ ആന്‍ഡ്രോയ്ഡിലും ഇത്എത്തും.

click me!