ഐടി ആക്ടിലെ ഭേദഗതി; ഉറുമ്പിനെ കൊല്ലാൻ ചുറ്റികയുടെ ആവശ്യമില്ല, കേന്ദ്രത്തെ വിമർശിച്ച് ബോംബൈ ഹൈക്കോടതി

By Web Team  |  First Published Jul 16, 2023, 12:28 AM IST

കേന്ദ്രം നല്കിയ സത്യവാങ്ങ്മൂലം രണ്ടാവർത്തി വായിച്ചു. പക്ഷേ വ്യാജനായി കണക്കാക്കുന്ന  ഐടി നിയമത്തിന്റെ അതിർവരമ്പുകളെക്കുറിച്ച് മനസിലായില്ല എന്നും ജസ്റ്റിസ് ഗൗതം പട്ടേൽ പറഞ്ഞു.


ദില്ലി: സർക്കാരിനെതിരായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാ​ഗമായി വിവര സാങ്കേതിക നിയമം (ഐടി) ഭേദ​ഗതി ചെയ്ത നടപടിയെ വിമർശിച്ച് ബോംബൈ ഹൈക്കോടതി. അസാധാരമായ ഒന്നാണ് ഐടി നിയമ ഭേദ​ഗതി എന്നും ഉറുമ്പിനെ കൊല്ലാൻ ചുറ്റികയുടെ ആവശ്യമില്ലെന്നുമാണ് ജസ്റ്റിസുമാരായ ഗൗതം പട്ടേൽ, നീലാ ഗോഖലെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞിരിക്കുന്നത്. ഈ ഭേദ​ഗതിയുടെ ആവശ്യമെന്തെന്ന് മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞു. 

വ്യാജനോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ ഏതെന്ന് തീരുമാനിക്കാൻ സർക്കാരിന് പൂർണാധികാരം നല്കുന്നതിനെ കുറിച്ച് മനസിലാകുന്നില്ല എന്നും കോടതി പറഞ്ഞു. കേന്ദ്രം നല്കിയ സത്യവാങ്ങ്മൂലം രണ്ടാവർത്തി വായിച്ചു. പക്ഷേ വ്യാജനായി കണക്കാക്കുന്ന  ഐടി നിയമത്തിന്റെ അതിർവരമ്പുകളെക്കുറിച്ച് മനസിലായില്ല എന്നും ജസ്റ്റിസ് ഗൗതം പട്ടേൽ പറഞ്ഞു. ജനാധിപത്യ പ്രക്രിയയിൽ  പൗരനെപ്പോലെ സർക്കാരും പങ്കാളിയാണ്. അതുകൊണ്ട് പൗരന് ചോദ്യങ്ങൾ ചോദിക്കാനും മറുപടി ആവശ്യപ്പെടാനുമുള്ള  മൗലികാവകാശമുണ്ട്. മറുപടി നല്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും കോടതി പറഞ്ഞു.

Latest Videos

undefined

ഭേദഗതി പ്രകാരം സ്ഥാപിക്കുന്ന ഫാക്‌ട് ചെക്കിങ് യൂണിറ്റിൽ (എഫ്‌സിയു) ആരാണ് വസ്തുത പരിശോധിക്കുന്നതെന്നും കോടതി ചോദിച്ചു.ഭേ​​ദ​ഗതി അമിതാധികാരമാണെന്ന ഹർജിക്കാരുടെ വാദത്തെ കോടതി അം​ഗീകരിച്ചു.  ഏതെങ്കിലും തലത്തിൽ സമൂഹമാധ്യമങ്ങളിൽ വരുന്നവയുടെ വസ്തുത പരിശോധിക്കണമെന്നും  കോടതി പറഞ്ഞു. വ്യാജനെതെന്ന് ഊഹത്തിലൂടെയാണോ കണ്ടെത്തുന്നതെന്നും കോടതി ചോദിച്ചു. ഏതാണ് സത്യം അസത്യമെന്ന് വിധിക്കാൻ കോടതിക്കല്ലാതെ മറ്റാർക്കും അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ഐടി ഭേദ​ഗതിക്ക്  എതിരെ കൊമേഡിയൻ കുനാൽ കംമ്ര, എഡിറ്റേഴ്സ് ഗ്വിൽഡ്, ഇന്ത്യൻ മാഗസിൻസ് അസോസിയേഷൻ എന്നിവർ ഹർജി നല്കിയിരുന്നു. ഇതിലാണ് കോടതിയുടെ പരാമർശം. ഹർജിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത 27ന് കേന്ദ്രത്തിന്റെ വാദങ്ങൾ കോടതിയിൽ സമർപ്പിക്കും. 

Read More : ഇന്ത്യയിൽ ആദ്യം; അപൂര്‍വ രോഗമായ എസ്എംഎ ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന്, കരുതലോടെ സർക്കാർ

click me!