സൈബര്‍ ലോകത്ത് 2016 ലെ ഒരു മിനുട്ടില്‍ സംഭവിക്കുന്നത്

By Web Desk  |  First Published Jul 9, 2016, 11:35 AM IST

ഒരു മിനിറ്റില്‍ സൈബര്‍ ലോകത്ത് എന്തൊക്കെ കാര്യങ്ങള്‍ സംഭവിക്കുന്നത്. മുന്‍പും കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ 2016ലെ ആറുമാസം പിന്നീടുമ്പോള്‍ സൈബര്‍ ലോകത്ത് ഒരു നിമിഷത്തില്‍ എന്തു സംഭവിക്കുന്നു എന്ന കാര്യമാണ്, ഇവിടെ വിഷ്വല്‍ ക്യാപിറ്റലൈസ് കാണിച്ചു തരുന്നത്. ഇതിലെ ചില കണക്കുകള്‍ ഇവിടെ.

Latest Videos

undefined

ബസ്ഫീഡില്‍ 1,59,380 വിഷയങ്ങളെക്കുറിച്ചും ഗൂഗിളില്‍ 69.5 ദശലക്ഷം വാക്കുകളെക്കുറിച്ചും ആപ്പിളിന്റെ സിരിയില്‍ 99,206 റിക്വസ്റ്റുകളും ഒരു മിനിറ്റില്‍ കൈകാര്യം ചെയ്യുന്നുണെ്ടന്ന് ഡോമോ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ 2.4 ദശലക്ഷം പോസ്റ്റുകള്‍ ഒരു മിനിറ്റില്‍ ലൈക്ക് ചെയ്യുന്നുണ്ട്. 6.94 ദശലക്ഷം ആളുകള്‍ സ്‌നാപ്ചാറ്റിലൂടെ വീഡിയോ കാണുന്നുണ്ട്. 

ഇനി ഫേസ്ബുക്കിലാണെങ്കിലോ 2,16,302 ഫോട്ടോകളാണ് ഷെയര്‍ ചെയ്യുന്നത്. 8,678 ട്വീറ്റുകളാണ് ട്വിറ്ററില്‍ സംഭവിക്കുന്നത്. 2020ഓടെ 2.3 സെറ്റാബൈറ്റ് (100,00,00,000 ടിബി, 1 ടിബി= 1000 ജിബി) ഡാറ്റ ഒരു വര്‍ഷം ഇന്റര്‍നെറ്റില്‍ കൈമാറ്റം ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. 

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 85 ശതമാനം ആളുകളും വീഡിയോ കാണുന്നതിനായാണ് ഡാറ്റ ഉപയോഗിക്കുന്നത്. ഇപ്പോള്‍ മനസിലായില്ലേ ഒരു മിനിറ്റിന്റെ വില.
 

click me!