വിവോ വി9 ഇന്ത്യയില്‍ അവതരിപ്പിച്ചു

By Web Desk  |  First Published Mar 23, 2018, 11:03 PM IST
  • വിവോ വി9 ഇന്ത്യയില്‍ അവതരിപ്പിച്ചു.
  • ഐഫോണ്‍ X അടക്കമുള്ള ഫോണുകളെ അനുസ്മരിപ്പിക്കുന്ന നോച്ച് ഡിസ്പ്ലേയോടെ എത്തുന്ന ഫോണിന്‍റെ ഡിസ്പ്ലേ 19:9 അനുപാതത്തിലാണ്

വിവോ വി9 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഐഫോണ്‍ X അടക്കമുള്ള ഫോണുകളെ അനുസ്മരിപ്പിക്കുന്ന നോച്ച് ഡിസ്പ്ലേയോടെ എത്തുന്ന ഫോണിന്‍റെ ഡിസ്പ്ലേ 19:9 അനുപാതത്തിലാണ്. ഒപ്പം 24 എംപി സെല്‍ഫി ക്യാമറയാണ് ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം ഫോണിന്‍റെ പിന്നില്‍ ഇരട്ട ക്യാമറ സംവിധാനവും നല്‍കുന്നു. ഇരു ക്യാമറ സംവിധാനവും എഐ ഇന്‍റഗ്രേഷനോട് കൂടിയുള്ളതാണ്. ആന്‍ഡ്രോയ്ഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്‍റെ വില 22,990 രൂപയാണ്. ഓണ്‍ലൈനായും ഓഫ് ലൈനായും ഈ മാസം തന്നെ ഫോണ്‍ വിപണിയില്‍ എത്തും.

ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, പേടിഎം, വിവോ ഇ-സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ഫോണ്‍ ഇപ്പോള്‍ തന്നെ ഓഡര്‍ ചെയ്യാം. 2,000-2,200 റേഞ്ചിലാണ് ഫോണിന്‍റെ പ്രീ ഓഡര്‍ ഡിസ്ക്കൗണ്ട്. ഒപ്പം ചില ഓണ്‍ലൈന്‍ ഷോപ്പുകള്‍ വണ്‍ ടൈം സ്ക്രീന്‍ റീപ്ലേയ്സ്മെന്‍റ് വാറണ്ടിയും നല്‍കുന്നുണ്ട്.  ഏപ്രില്‍ 2നായിരിക്കും ഈ ഫോണ്‍ ഓഫ് ലൈനില്‍ ലഭിക്കുക.

Latest Videos

undefined

ഇരട്ട സിം സംവിധാനമാണ് ഫോണിന് ഒന്ന് മൈക്രോയും, മറ്റൊന്ന് നാനോയും. ഫുള്‍ വ്യൂ ഡിസ്പ്ലേ 6.3 ഇഞ്ചാണ് വിവോ വി9ന് നല്‍കിയിരിക്കുന്നത്. ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയുടെ റെസല്യൂഷന്‍ 1080x2280 പിക്സലാണ്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 626 എസ്ഒസിയാണ് ഫോണിന്‍റെ ചിപ്പ്. 4ജിബിയാണ് റാം ശേഷി. പിന്നില്‍ 16 എംപി പ്രൈമറി സെന്‍സറും, 5 എംപി സെക്കന്‍ററി സെന്‍സറും അടങ്ങുന്ന ഡ്യൂവല്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. സെക്കന്‍ററി സെന്‍സര്‍ അള്‍ട്ര എച്ച്ഡിആര്‍ എന്ന പ്രത്യേകത നല്‍കും. ഇത് ഫോണിന്‍റെ പിറകില്‍ ഇടതുഭാഗത്തായാണ്. മധ്യഭാഗത്തായി ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ നല്‍കിയിട്ടുണ്ട്. 

മുന്നിലെ സെല്‍ഫി ക്യാമറ 24 എംപിയാണ്, ഇതിന്‍റെ അപ്പര്‍ച്ചര്‍ എഫ്/2.0 ആണ്.  ഇതിന് എല്ലാം പുറമേ ഈ ക്യാമറയില്‍ എഐ ബൈസ്ഡ് ഫേസ് ബ്യൂട്ടിഫിക്കേഷന്‍ ആപ്പുണ്ട്. ഇത് വീഡിയോ കോളിംഗ് ബ്യൂട്ടിഫിക്കേഷനും ഉപയോഗപ്പെടുത്താം. ഇതിന് പുറമേ എആര്‍ സിറ്റിക്കറുകളും ലഭിക്കും. ഇതിന് പുറമേ ഫേസ്റെക്കഗേനേഷന്‍ ചെയ്യുന്ന ഫേസ് ലോക്കും വി9 നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ഫിംഗര്‍ പ്രിന്‍റിന്‍റെ അത്രത്തോളം പൂര്‍ണ്ണതിയില്‍ അല്ലെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം. 

64 ജിബിയാണ് ഫോണിന്‍റെ ഇന്‍ബില്‍ട്ട് മെമ്മറി ശേഷി. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 256 ജിബിയായി വര്‍ദ്ധിപ്പിക്കാം. 3260 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.  ചാംമ്പ്യന്‍ ഗോള്‍ഡ്, പേള്‍ ബ്ലാക്ക്, ഷാപ്പിയര്‍ ബ്യൂ എന്നീ നിറങ്ങളില്‍ ഈ ഫോണ്‍ ഇറങ്ങുന്നുണ്ട്.

click me!