വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വിവോ നെക്സ് ജൂലായ് 19 ന് പുറത്തിറങ്ങും എന്ന് റിപ്പോര്‍ട്ടുകള്‍. 48,990 രൂപയായിരിക്കും ഫോണിന്‍റെ ഇന്ത്യയിലെ വില എന്നാണ് ജിഎസ്എം ആരീനയുടെ റിപ്പോര്‍ട്ട്. മുന്‍ ക്യാമറ വിസിബിള്‍ അല്ല എന്നതാണ് ഈ ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ക്യാമറ ആപ്പ് തുറക്കുമ്പോള്‍ മാത്രമാണ് മുകള്‍ വശത്ത് നിന്നും ക്യാമറ പോപ്പ് അപ്പ് ആയി ഉയര്‍ന്നുവരുകയുള്ളൂ.
ബേസില്‍ പൂര്‍ണ്ണമായും ഒഴിവാക്കിയ ഡിസൈനാണ് വിവോ നെക്സിന്. 6.59 ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. മുന്‍ഭാഗത്തെ 91.24 ശതമാനം സ്ക്രീന്‍ തന്നെയാണ്. ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ മുന്നിലെ ഓണ്‍ സ്ക്രീന്‍ ആയാണ് നല്‍കിയിരിക്കുന്നത്.
സ്നാപ് ഡ്രാഗണ്‍ 845 സിപിയു ആണ് ഫോണിനുള്ളത്. 8 ജിബിയാണ് റാം ശേഷി. 128 ജിബിയാണ് ഇന്‍റേണല്‍ മെമ്മറി. 12എംപി, 5 എംപി സെന്‍സറോടെ പിന്നില്‍ ഇരട്ട ക്യാമറകളാണ് ക്രമീകരിച്ചിരിക്കുന്നത്.