മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ; ഭീഷണിയുമായി യൂറോപ്യൻ യൂണിയൻ, അപലപിച്ച് യുഎന്നും

By Web Team  |  First Published Dec 17, 2022, 2:47 PM IST

ട്വിറ്ററിന് വിലക്കേർപ്പെടുത്തും എന്ന ഭീഷണിയാണ് യൂറോപ്യൻ യൂണിയൻ നടത്തിയിരിക്കുന്നത്. 


ദില്ലി : മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച ട്വിറ്ററിന്റെ നടപടിയെ അപലപിച്ച് യൂറോപ്യൻ യൂണിയന് പിന്നാലെ ഐക്യരാഷ്ട്ര സഭയും. മാധ്യമ സ്വാതന്ത്ര്യം തമാശയല്ല എന്ന ഓർമപ്പെടുത്തലാണ് യുഎന്നിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ട്വിറ്ററിന് വിലക്കേർപ്പെടുത്തും എന്ന ഭീഷണിയാണ് യൂറോപ്യൻ യൂണിയൻ നടത്തിയിരിക്കുന്നത്. ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ച കൂട്ടത്തിൽ ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, വാഷിങ്ടൺ പോസ്റ്റ് എന്നീ പ്രമുഖ മാധ്യമങ്ങളുടെ ജേർണലിസ്റ്റുകളും ഉണ്ട്. ലൊക്കേഷൻ ഡാറ്റ ലൈവായി ഷെയർ ചെയ്തതുമായി ബന്ധപ്പെട്ടാണ് അക്കൗണ്ട് മരവിപ്പിക്കലുകൾ നടന്നിട്ടുള്ളത് എന്നാണ് ട്വിറ്റർ മാനേജ്‌മെന്റിന്റെ വിശദീകരണം. 

Read More : മറ്റു വഴിയില്ലെങ്കില്‍ സ്വന്തമായി ഫോണ്‍ ഇറക്കും; ആപ്പിളിനും ആന്‍ഡ്രോയ്ഡിനും മസ്കിന്‍റെ വെല്ലുവിളി!

Latest Videos

click me!