ദില്ലി: 2017ല്‍ ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ച ട്വിറ്റര്‍ ഹാഷ് ടാഗുകളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടി 'മന്‍ കി ബാത്തും' . ന്യൂസ് ആന്റ് ഗവേണന്‍സ് എന്ന വിഭാഗത്തിലാണ് മന്‍ കി ബാത്ത് ഹാഷ്ടാഗ് ഉള്‍പ്പെടുന്നത്. ജെല്ലിക്കെട്ട്, ജിഎസ്ടി എന്നീ ഹാഷ്ടാഗുകളാണ് പട്ടികയില്‍ പുറകെയുള്ളത്.
എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയാണ് മോദിയുടെ ശബ്ദത്തിലുള്ള മന്‍ കി ബാത്ത് പരിപാടി ഓള്‍ ഇന്ത്യാ റേഡിയോയിലൂടേയും, ദൂരദര്‍ശനിലൂടെയും പ്രക്ഷേപണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ വര്‍ഷം മുഴുവന്‍ നിറഞ്ഞു നിന്ന ഹാഷ് ടാഗ് ആണ് മന്‍ കി ബാത്ത്(#Mannkibaat). കഴിഞ്ഞ വര്‍ഷത്തെ ട്വിറ്ററിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളായ മുംബൈയിലെ മഴയും (#MumbaiRains) മുത്തലാഖും #TripleTalaq പട്ടികയില്‍ ഇടംപിടിച്ചു. #Demonetisation, #SwachhBharat, #UttarPradesh, #GujaratElections, #Aadhaar എന്നിവയാണ് ട്രെന്‍റിംഗായ മറ്റ് ഹാഷ്ടാഗുകള്‍.
കായിക വിഭാഗത്തില്‍ #ct17, #indvpak, #IPL, #wwc17 എന്നീ ഹാഷ് ടാഗുകളും സിനിമകളുടെ ഹാഷ് ടാഗുകളുടെ പട്ടികയില്‍ #baahubali 2, #bb11, #mersal എന്നിവയും ഇടംപിടിച്ചു. ടിറ്ററില്‍ 2017 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 37.5 മില്ല്യന്‍ ആളുകളാണ് മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നത്. അമീര്‍ ഖാന്‍, അക്ഷയ് കുമാര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി എന്നിവരുടെ പട്ടികയില്‍ ഇടം പിടിച്ച പ്രശസ്തര്‍.