''മലയാള ഭാഷ'' കടുപ്പം തന്നെയാണെന്ന് ഗൂഗിളും. ദ ഹാര്‍ഡെസ്റ്റ് ലാംഗ്വേജ് ഓഫ് ഇന്ത്യ എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ഗൂഗിള്‍ നല്‍കുന്ന ഉത്തരം മലയാളം എന്നാണ്. മലയാളമാണ് ഇന്ത്യയിലെ പ്രയാസമേറിയ ഭാഷയില്‍ ഒന്നാം സ്ഥാനത്ത്. മലയാളം അറിയുന്നവര്‍ക്ക് മറ്റെല്ലാ ഭാഷകളും പഠിക്കുക എളുപ്പമായിരിക്കും എന്നത് മലയാളികള്‍ അഹങ്കാരത്തോടെ പറയുന്ന ഒരു കാര്യമാണ്.
എല്ലാ കോഡുകളും കണ്ടുപിടിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ആര്‍മിയില്‍ പോലും സംവേദനത്തിന് ഉപയോഗിക്കുന്നത് മലയാളമാണെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം.
ഇതു ദ്രാവിഡ ഭാഷാ കുടുംബത്തില്‍പ്പെടുന്നു. ഇന്ത്യയില്‍ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് നമ്മുടെ മലയാളഭാഷ. ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തി രണ്ട് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് മലയാളം.