പെരിയാര്‍: സംസ്ഥാനത്ത് കടുവ സെൻസസ് തുടങ്ങി. രാജ്യവ്യാപകമായി നാലു വർഷത്തിലൊരിക്കൽ നടക്കുന്ന കണക്കെടുപ്പിന്‍റെ ഭാഗമായാണിത്. ആദ്യ ഘട്ടം ഒൻപതിന് അവസാനിക്കും.
സംസ്ഥാനത്തിന്‍റെ വനമേഖലയെ പത്തു മുതൽ പതിനഞ്ചു വരെ ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ് . കടുവയടക്കമുള്ള മാംസഭുക്കുകളുടേയും വലിയ സസ്യഭുക്കുകളുടെയും എണ്ണവും സാന്നിധ്യവുമാണ് ആദ്യം രേഖപ്പെടുത്തുക. ഇതിനായി ദിവസവും അഞ്ച് കിലോമീറ്ററോളം കാട്ടിൽ സഞ്ചരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കടുവ ഇരയാക്കുന്ന ജീവികളുടെ സാന്നിധ്യവും എണ്ണവും
undefined
ഓരോ ബ്ലോക്കിലും മൂന്നു പേർക്കാണ് സർവേയുടെ ചുമതല. ശേഖരിക്കുന്ന വിവരം പെരിയാർ ടൈഗർ കൺസർവ്വേഷൻ ഫൗണ്ടേഷന് കൈമാറും. വിവരങ്ങൾ ഏകോപിപ്പിച്ച് ദേശീയ കടുവാസംരക്ഷണ അതോറിറ്റിക്ക് നൽകും. റിമോട്ട് സെൻസിംഗാണ് അടുത്ത ഘട്ടം. ഒടുവിലായി
കാട്ടിൽ പലയിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചും കടുവകളുടെ കണക്കെടുക്കും. ഇതിനും ശേഷമാണ് ഔദ്യോഗിക കണക്ക് പ്രസിദ്ധീകരിക്കുക.