കോണ്ടവും സ്മാര്‍ട്ടായി; പിന്നെ കിടപ്പറയില്‍ സംഭവിക്കുന്നത്.!

By Web Desk  |  First Published Nov 30, 2017, 7:23 PM IST

ലണ്ടന്‍: നിങ്ങളുടെ ലൈംഗീകക്ഷമത പരിശോധിക്കുന്ന സ്മാര്‍ട്ട് ഗര്‍ഭനിരോധന ഉറയുമായി ഒരു ബ്രിട്ടീഷ് കമ്പനി. ഐ. കോണ്‍ എന്ന മോഡലില്‍ അറിയപ്പെടുന്ന പുതിയ സ്മാര്‍ട്ട് ഗര്‍ഭനിരോധന ഉറ, ബ്രിട്ടീഷ് കോണ്ടംസ് എന്ന കമ്പനിയാണു പുറത്തിറക്കിരിക്കുന്നത്. 

ഒരു മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ടാണ് ഈ ഗര്‍ഭനിരോധന ഉറ പ്രവര്‍ത്തിക്കുന്നത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയം, ലൈംഗീകബന്ധത്തിലൂടെ ലഭിക്കുന്ന ഊര്‍ജം, ശരീരം കത്തിക്കുന്ന കലോറി എന്നിവയും ഈ ആപ്പ് വഴി അറിയാന്‍ കഴിയും. 

Latest Videos

undefined

ഉപഭോക്തക്കാളുടെ ഇത്തരം വിവരങ്ങള്‍ സോഷില്‍ മീഡിയ വഴി പ്രചരിപ്പിക്കാനും സ്മാര്‍ട്ട് കോണ്ടസ് ഉപയോഗിക്കുന്നവര്‍ക്കു കഴിയും. മൈക്രോചിപ്പുകളും എല്‍ ഇ ഡി ലൈറ്റുകളും ഉള്‍പ്പെടുത്തിയാണു ഐ കോണ്‍ സ്മാര്‍ട്ട് ഗര്‍ഭനിരോധന ഉറകള്‍ വികസിപ്പിച്ചിരിക്കുന്നത്. വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാണ് ഉപഭോഗക്താവ് ആഗ്രഹിക്കുന്നത് എങ്കില്‍ അതിനും അവസരം ഉണ്ട്. 

ഇതു കൂടാതെ ക്ലമിഡിയ, ഗൊണേറിയ തുടങ്ങിയ ലൈംഗികരോഗങ്ങളും മുന്‍കൂട്ടി അറിയാന്‍ ഇത് ഉപയോഗിക്കുന്നവര്‍ക്കു കഴിയും എന്നു പറയുന്നു. പുതിയ ഗര്‍ഭനിരോധന ഉറയ്ക്കായി 50 ലക്ഷത്തിലേറെ പ്രീ ഔഡറുകള്‍ ലഭിച്ചു എന്നു കമ്പനി പറയുന്നു.
 

click me!