ശാസ്ത്രത്തെ വെല്ലുവിളിച്ച് ജനിച്ച കുട്ടി വൈറലാകുന്നു.!

By Web Desk  |  First Published May 6, 2017, 10:32 AM IST

ഒരു ചോരകുഞ്ഞിന്‍റെ ചിത്രം ഇത്രയും വൈറലാകുവാന്‍ കാരണമെന്താണ്, മറ്റൊന്നുമല്ല ശാസ്ത്രീയമായ ഗര്‍ഭനിരോധന രീതിയെ വെല്ലുവിളിച്ചാണ് അവന്‍റെ ജനനം. അമേരിക്കയിലെ അലബാമയിലെ ഹെല്ലെയിന്‍ എന്ന യുവതിയുടെ കുഞ്ഞിന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കാരണം ഗര്‍ഭപാത്രത്തില്‍ ഗര്‍ഭനിരോധനത്തിനായി നിക്ഷേപിച്ച ഹോര്‍മോണല്‍ കോയിലും കൈയില്‍പിടിച്ചാണ് കുഞ്ഞ് ജനിച്ചത്. ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന മിറേനയെന്ന കോയിലാണ് ഗര്‍ഭനിരോധനത്തിനായി ഉപയോഗിക്കുന്നത്. അലബാമക്കാരിയായ യുവതി കഴിഞ്ഞ സെപ്റ്റംബറിലാണ് ഇത് നിക്ഷേപിച്ചത്. 

Latest Videos

undefined

എന്നാല്‍, അസ്വസ്ഥതയെത്തുടര്‍ന്ന് ഡിസംബറില്‍ പരിശോധിക്കുമ്പോള്‍ അവര്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഗര്‍ഭഛിദ്രം നടത്താനാവുന്ന 18 ആഴ്ചയും അപ്പോഴേക്കും കഴിഞ്ഞിരുന്നു. മൂന്നാം തവണയാണ് താന്‍ ഗര്‍ഭനിരോധന മാര്‍ഗം ഉപയോഗിക്കുന്നതെന്ന് ഹെല്ലെയ്ന്‍ പറഞ്ഞു. 

അഞ്ചുവര്‍ഷത്തോളം കാലാവധിയുള്ളതാണ് ഈ കോയില്‍. ഒടുവില്‍ കുഞ്ഞ് പുറത്തേയ്ക്ക് വന്നപ്പോള്‍ ചുരുട്ടിപ്പിടിച്ച കൈയില്‍ കോയിലുമായാണ് എത്തിയത്. ശാസ്ത്രത്തെപ്പോലും തോല്‍പിച്ചുകൊണ്ടുള്ള മകന്റെ വരവ് ചരിത്രമാക്കാന്‍ അവരും തീരുമാനിച്ചു. കൈയില്‍ കോയിലുമായുള്ള ആ ചിത്രം ഹെല്ലെയ്ന്‍ സോഷ്യല്‍ മീഡിയയിലിട്ടു. 

ഇതിനകം 71,000 പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്. കുഞ്ഞ് വേണമെന്ന് ആദ്യം കരുതിയിരുന്നില്ലെങ്കിലും ഡെക്സ്റ്ററുടെ വരവ് അനുഗ്രഹമായാണ് ഇപ്പോള്‍ കുടുംബം കാണുന്നതെന്ന് ഹെല്ലെയ്ന്‍ പറഞ്ഞു. സിസേറിയനിലൂടെയാണ് കഴിഞ്ഞയാഴ്ച ഹെല്ലെയ്ന്‍ ഡെക്സ്റ്ററിന് ജന്മം നല്‍കിയത്.

click me!