ന്യൂയോര്‍ക്ക്: ഒരു മനുഷ്യന്‍റെ തലച്ചോറില്‍ നിന്ന് തന്നെ അവന്‍ എന്ത് ചിന്തിക്കുന്നുവെന്ന് പിടിച്ചെടുത്താലോ. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കണ്ടിട്ടുള്ള ഈ കാര്യം സാധ്യമാകുവാന്‍ പോകുന്നു. മനുഷ്യന്‍ മനസ്സില്‍ എന്ത് ചിന്തിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന സംവിധാനം ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചു. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെയാണ് ഈ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.
മനുഷ്യമനസിനെ ഡീക്കോഡ് ചെയ്യുന്നതിനും തലച്ചോറിന്‍റെ സ്‌കാനിങ് വിശകലനം ചെയ്യുന്നതിലൂടെ ഒരാള്‍ എന്താണു കാണുന്നതെന്ന് വ്യാഖ്യാനിക്കാനും കഴിയുന്ന സംവിധാനമാണ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ പ്രൂഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത്തരത്തില്‍ ഒരു കണ്ടെത്തലിന് പിന്നില്‍.
undefined
ഇത്തരത്തിലുള്ള ഒരു സാങ്കേതിക നെറ്റ്വര്‍ക്ക് ഭാവിയിലെ കമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യയില്‍ കുതിച്ചുചാട്ടമുണ്ടാക്കും എന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഷോമിംഗ് ലീയു പറയുന്നു. ദൃശ്യങ്ങളും ചിത്രങ്ങളും കാണുമ്പോള്‍ നമ്മുടെ തലച്ചോറ് എന്ത് സ്വാഭാവിക ചിത്ര ഉത്പാദിപ്പിക്കുന്നു എന്ന പഠനമാണ് ഈ സാങ്കേതിക വിദ്യയുടെ അടിസ്ഥാനമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇത്തരം ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സംവിധാനത്തിനായി അല്‍ഗോരിഥം വികസിപ്പിക്കാന്‍ മൂന്ന് സ്ത്രീകളെ 972 വീഡിയോ ക്ലിപ്പുകള്‍ കാണിച്ച്. അവരുടെ 11.5 മണിക്കൂര്‍ എഫ്എംആര്‍ഐ സ്കാന്‍ റിപ്പോര്‍ട്ടുകള്‍ ഗവേഷണ സംഘം പരിശോധിച്ച് പഠനം നടത്തി.
ഡീപ് ലേണിംഗ് ആല്‍ഗോരിഥത്തിന്റെ ഒരു രൂപമാണ് കണ്‍വൊല്യൂഷണല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍. ചിത്രങ്ങളേയും മറ്റ് ഉത്തേജനങ്ങളേയും എങ്ങിനെയാണ് തലച്ചോര്‍ പ്രോസസ് ചെയ്യുന്നതെന്ന് പഠിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിരുന്നതും കണ്‍വോല്യൂഷണല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകളെയാണ്.