മാര്‍ച്ച് 29ന് വിപണിയില്‍ എത്തുന്ന ഗ്യാലക്സി എസ്8 പ്ലസിന്‍റെ പ്രത്യേകതകള്‍ പുറത്ത്. 6.2 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ളതായിരിക്കും പ്ലസ് പതിപ്പ് സ്നാപ് ഡ്രാഗണ്‍ 835 പ്രോസ്സസറിലായിരിക്കും. 4ജിബി റാം ആയിരിക്കും ഫോണിന്‍റെ മറ്റൊരു പ്രത്യേകത. ഇതിനോടൊപ്പം 64 ജിബി ഇന്‍ബില്‍ട്ട് മെമ്മറിയും ഫോണിനുണ്ടാകും. ഈ ശേഖരണ ശേഷി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബിവരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. 12 എംപിയാണ് ഈ ഫോണിന്‍റെ പിന്‍ക്യാമറ, മുന്‍ ക്യാമറ 8 എംപിയാണ്. ഐറീസ് സ്കാനറും ഫോണിനുണ്ട്.
ഹോം ബട്ടണ്‍ ഇല്ലാതെയായിരിക്കും എസ്8 എത്തുക എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. സാംസങ്ങിന്‍റെ മുഖ്യ എതിരാളികളായ ആപ്പിള്‍ ഐഫോണില്‍ ഹോം ബട്ടണ്‍ ഒഴിവാക്കുവാന്‍ ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് സാംസങ്ങ് എസ്8 ഹോം ബട്ടണ്‍ ഒഴിവാക്കുന്നു എന്ന ശക്തമായ സൂചന ലഭിക്കുന്നത്. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമായാണ് ഫോണ്‍ എത്തുന്നത്.
ഗ്യാലക്സി എസ്8 ല്‍ എത്തുമ്പോള്‍ എസ്8 പ്ലസില്‍ നിന്നും പ്രത്യേകതകളില്‍ കാര്യമായ വ്യത്യാസം ഇല്ലെങ്കിലും സ്ക്രീന്‍ വലിപ്പത്തിലാണ് വ്യത്യാസം.5.8 ഇഞ്ചാണ് എസ്8 ന്‍റെ സ്ക്രീന്‍ വലിപ്പം.