പ്രമുഖ ആപ്പുകളെല്ലാം സിമ്പിയന്‍ ഒഎസിനെ കയ്യൊഴിയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിരുന്നു. ഒടുവില്‍ ഡിസംബര്‍ 31 ന് ശേഷം സിമ്പിയന്‍ ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ വാട്ട്‌സ്ആപ്പും വ്യക്തമാക്കി.
ബ്ലാക്ക്‌ബെറി, ബ്ലാക്ക്‌ബെറി 10 ഒഎസുകളില്‍ അധിഷ്ഠിതമായ ഫോണുകള്‍, നോക്കിയ എസ്40 ഫോണുകള്‍, നോക്കിയ എസ് 60 ഫോണുകള്‍, ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2 ഒഎസുകളില്‍ അധിഷ്ഠിതമായ ഫോണുകള്‍, ആപ്പിള്‍ ഐഫോണ്‍ 3ജിഎസ്, ഐഒഎസ് 6 ഇ അധിഷ്ഠിതമായ ഐഫോണുകള്‍, വിന്‍ഡോസ് 7.1 ല്‍ അധിഷ്ഠിതമായ ഫോണുകള്‍ എന്നിവയില്‍ നിന്നുമാണ് വാട്‌സാപ്പ് അപ്രത്യക്ഷമാകുക.