റിലീസ് ദിവസം സിനിമയുടെ വ്യാജന്‍ കാണാം; പോലീസ് പിടിക്കില്ല; ഇങ്ങനെയുമുണ്ട് ഒരു രാജ്യം

By Web Desk  |  First Published May 10, 2017, 5:13 AM IST

റിലീസ് ദിവസം തന്നെ വ്യാജമായി സിനിമ കാണാന്‍ എങ്കില്‍ ഈ രാജ്യത്തേക്ക് പോകുക, അതാണ് എത്യോപ്യ. വ്യാജ സിനിമ കാണുവാന്‍ എടിഎം മാതൃകയിൽ പൈറേറ്റഡ് സിനിമകൾക്കായി വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചിരിക്കുകയാണ് ഒരു കമ്പനി. സ്വിഫ്റ്റ് മീഡിയ കിയോസ്‌ക് എന്നാണ് ഈ വ്യാജസിനിമ വിതരണക്കാരന്റെ പേര്. 

എസ്‌കേപ് കംപ്യൂട്ടിങ് എന്ന കമ്പനിയാണ് ഈ വെൻഡിങ് മെഷീനുകൾ നിർമിച്ചിരിക്കുന്നത്. എത്യോപ്യയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് മാൾ ശൃംഖലയായ ഓൾ മാർട്ടിലാണ് സ്വിഫ്റ്റ് മീഡിയ കിയോസ്‌കുകൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. സിനിമകളുടെ വ്യാജസിഡികൾ ഇവിടെ പത്തിലൊന്നു വിലയ്ക്ക് വഴിയോരത്തു വിൽക്കുന്നതുപോലെ തിയറ്ററിൽ കളിക്കുന്ന സിനിമകൾ ടിക്കറ്റിന്‍റെ പത്തിലൊന്നു വിലയ്ക്ക് കിയോസ്‌കിൽ നിന്നു കോപ്പി ചെയ്തു വീട്ടിൽ കൊണ്ടുപോകാം. 

Latest Videos

സിനിമകൾ റിലീസ് ദിവസം തന്നെ ഈ മെഷിനിൽ കിട്ടും. എടിഎമ്മിൽ കാർഡ് ആണിടുന്നതെങ്കിൽ ഇതിൽ ഇടേണ്ടത് യുഎസ്ബി സ്റ്റിക്ക് (പെൻ ഡ്രൈവ്) ആണ്. തുടർന്ന് മെനുവിൽ നിന്നും ഇഷ്ടമുള്ള സിനിമ സിലക്ട് ചെയ്ത് കോപി ചെയ്ത് വീട്ടിൽ കൊണ്ടുപോകാം. കിയോസ്‌ക് ഓപ്പറേറ്റർ 24 മണിക്കൂറും ഇന്റർനെറ്റിൽ നിന്നു സിനിമകൾ ഡൗൺലോഡ് ചെയ്ത് മെഷീനിൽ നിറച്ചുകൊണ്ടിരിക്കുകയും ചെയ്യും. 

click me!