സിലിക്കണ്‍വാലി: ആപ്പിള്‍ ഐഫോണിന്‍റെ പത്ത് കൊല്ലത്തെ ചരിത്രത്തില്‍ ഏറ്റവും നൂതനം എന്ന വിശേഷണത്തോടെയാണ് ഐഫോണ്‍ X എത്തിയത്. എന്നാല്‍ വിലപ്പനയില്‍ നേരിട്ട തിരിച്ചടിയാല്‍ ആപ്പിള്‍ ഐഫോണ്‍ X ഉത്പാദനം കുറയ്ക്കുന്നു എന്നതാണ് ചര്‍ച്ചയാകുന്ന വാര്‍ത്ത. എന്നാല്‍ ഈ തീരുമാനം പ്രതിസന്ധിയിലാക്കിയിരിക്കുന്നത് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആപ്പിളിന്‍റെ എതിരാളികളായ സാംസങ്ങിനെയാണ്.
ഐഫോൺ Xൽ ഉപയോഗിച്ചിരിക്കുന്ന ഒഎൽഇഡി പാനലിന്‍റെ സൃഷ്ടാക്കള്‍ സംസങ്ങാണ്. സാംസങ്ങിന് ഓരോ വർഷവും ഇതുവഴി കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്. എന്നാൽ ആപ്പിളിൽ നിന്ന് വേണ്ടത്ര ഓർഡർ ലഭിക്കാത്തിനാൽ ജനുവരി–മാർച്ച് പാദത്തിൽ കേവലം 20 മില്ല്യൻ ഒഎൽഇഡി പാനലുകൾ മാത്രമാണ് സാംസങ് നിർമിക്കുന്നത്.
അതേസമയം, കഴിഞ്ഞ പാദങ്ങളിൽ 45 മുതല്‍ 50 മില്ല്യൻ വരെ ഡിസ്പ്ലെ പാനലുകളാണ് സാംസങ് നിർമിച്ചിരുന്നത്. ഐഫോൺ X ന്റെ ഏപ്രിൽ–ജൂൺ കാലയളവിലുള്ള നിർമാണം സംബന്ധിച്ച് ആപ്പിൾ തീരുമാനമെടുത്തിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ ഒഎൽഇഡി പാനലുകൾ നിർമിക്കുന്ന കമ്പനിയാണ് സാംസങ്. ഐഫോൺ X ന്റെ 5.8 ഇഞ്ച് ഡിസ്പ്ലെയുടെ പുതുമ തന്നെ ഒഎൽഇഡി ഡിസ്പ്ലെയാണ്.