വിവരങ്ങൾ ചോർന്നേക്കാം; ആപ്പിൾ ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്

By Web Team  |  First Published Mar 19, 2024, 2:59 PM IST

ആപ്പിൾ ഐഒഎസ്, ആപ്പിൾ ഐപാഡ് ഒഎസിലും ഒന്നിലധികം സുരക്ഷാ വീഴ്ചകളാണ് കണ്ടെത്തിയിട്ടുള്ളത്. ഉപകരണങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ കഴിയുമെന്നും അവർക്കാവശ്യമുള്ള മറ്റ് കോഡുകൾ പ്രവർത്തിപ്പിക്കാനും പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്താനും സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും കഴിഞ്ഞേക്കാമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. 


ദില്ലി: ഐ ഫോൺ ഉപയോ​ക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം(സിഇആർടി ഇൻ) ആണ് ആപ്പിൾ ഐഒഎസ്, ആപ്പിൾ ഐപാഡ് ഒഎസ് എന്നിവ ഉപയോ​ഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാർച്ച് 15-നാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റിൽ ഇത് ലഭ്യമാണ്. 

ആപ്പിൾ ഐഒഎസ്, ആപ്പിൾ ഐപാഡ് ഒഎസിലും ഒന്നിലധികം സുരക്ഷാ വീഴ്ചകളാണ് കണ്ടെത്തിയിട്ടുള്ളത്. ഉപകരണങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ കഴിയുമെന്നും അവർക്കാവശ്യമുള്ള മറ്റ് കോഡുകൾ പ്രവർത്തിപ്പിക്കാനും പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്താനും സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും കഴിഞ്ഞേക്കാമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഐ ഫോൺ8, ഐ ഫോൺ 8പ്ലസ്, ഐഫോൺ പ്ലസ്, ഐപാ‍ഡ് അഞ്ചാം ജെനറേഷൻ, ഐ പാഡ് പ്രോ 9.7 ഇഞ്ച്, ഐ പാഡ് പ്രോ 12.9 ഇഞ്ച് ഫസ്റ്റ് ജനറേഷൻ എന്നിവയെയെല്ലാം സുരക്ഷാ പിഴവ് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. അതുപോലെ തന്നെ ഐ ഫോൺ XSഉം അതിന് ശേഷമുള്ള മോഡലുകളും, ഐപാഡ് പ്രോ12.9  ഇഞ്ച് രണ്ടാം ജനറേഷനും പുതിയതും, ഐ പാട് പ്രോ 10.5 ഇഞ്ചിലും, ഐ പാഡ് പ്രോ 11-ഇഞ്ചിലും പുതിയതിലും, ഐ പാഡ‍് എയർ മൂന്നാം ജനറേഷനും അതിന് ശേഷമുള്ളവയെയും ഇത് ബാധിക്കുന്നുമെന്നും മുന്നറിയിപ്പുണ്ട്. 

Latest Videos

undefined

സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യുക, സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കുക, സുരക്ഷിതമായ കണക്ഷനുകൾ ഉപയോഗിക്കുക, ഡൗൺലോഡ് ചെയ്യുമ്പോൾ  ജാഗ്രത പാലിക്കുക, പതിവായി ഡാറ്റ ബാക്കപ്പ് ചെയ്യുക തുടങ്ങി മാർഗങ്ങളിലൂടെ ഇത്തരം സുരക്ഷാ വീഴ്ചകളെ മറികടക്കാനാവുമെന്നും അറിയിപ്പിൽ പറയുന്നു.

ഭര്‍ത്താവിനെ മുതല വിഴുങ്ങി; മുതലയെ ആക്രമിച്ച് വായില്‍ നിന്നും ഭര്‍ത്താവിനെ രക്ഷിച്ച് ഭാര്യ

https://www.youtube.com/watch?v=Ko18SgceYX8

click me!