ഡബ്ല്യൂഡബ്ല്യൂഇ ലൈവ് നെറ്റ്‌ഫ്ലിക്‌സിലേക്ക്; ആദ്യ എപ്പിസോഡില്‍ ജോണ്‍ സീന, റോമന്‍ റെയ്‌ന്‍സ്

By Web Team  |  First Published Nov 23, 2024, 9:29 AM IST

ദി റോക്കും ജോണ്‍ സീനയും റോമന്‍ റെയ്‌ന്‍സും അടക്കമുള്ള സൂപ്പര്‍ താരങ്ങളെ അണിനിരത്തി പ്രൊമോ വീഡിയോ പുറത്ത്


ലോസ് ആഞ്ചെലെസ്: വേള്‍ഡ് റെസ്‌ലിംഗ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് (ഡബ്ല്യൂഡബ്ല്യൂഇ) ചരിത്രത്തിലാദ്യമായി അടുത്ത വര്‍ഷം മുതല്‍ നെറ്റ്‌ഫ്ലിക്‌സ് തത്സമയം സ്ട്രീം ചെയ്യും. 2025 ജനുവരി മുതലാണ് WWE Rawയുടെ ലൈവ് ഇവന്‍റുകള്‍ നെറ്റ്‌ഫ്ലിക്‌സ് സ്ട്രീം ചെയ്യുക. യുഎസ്, കാനഡ, യുകെ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തത്സമയ വീഡിയോകള്‍ ലഭ്യമാവുന്നത്. 

ലോകമെങ്ങും വലിയ ആരാധകവൃന്ദമുള്ള റെസ്‌ലിംഗ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് പരിപാടിയാണ് ഡബ്ല്യൂഡബ്ല്യൂഇ. നാളിതുവരെ ടെലിവിഷനില്‍ മാത്രം തത്സമയം സംപ്രേഷണം ചെയ്‌തിരുന്ന ഡബ്ല്യൂഡബ്ല്യൂഇ ലൈവ് ഇവന്‍റുകള്‍ ഒടിടിയിലും തത്സമയം ആരാധകരിലേക്ക് എത്തുകയാണ്. 2025 ജനുവരി മുതല്‍ ഡബ്ല്യൂഡബ്ല്യൂഇ റോ എല്ലാ തിങ്കളാഴ്‌ച രാത്രിയും നെറ്റ്‌ഫ്ലിക്‌സ് സ്ട്രീം ചെയ്യും. കൂടുതല്‍ പേരിലേക്ക് ഡബ്ല്യൂഡബ്ല്യൂഇ എത്തിച്ചേരാന്‍ ഇത് വഴിയൊരുക്കും എന്നാണ് പ്രതീക്ഷ. 

's premiere will emanate LIVE from LA's on Jan. 6 and feature , , , , and more, plus !

Tickets on sale this Friday via

DETAILS: https://t.co/MyYlcH3BBb pic.twitter.com/b0CiLzPPdi

— WWE (@WWE)

Latest Videos

സ്ട്രീമിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി പരസ്യ, പ്രചാരണ പരിപാടികള്‍ നെറ്റ്‌ഫ്ലിക്‌സ് തുടങ്ങിയിട്ടുണ്ട്. ഡബ്ല്യൂഡബ്ല്യൂഇയിലെ വിഖ്യാത താരങ്ങളെ അണിനിരത്തി പ്രൊമോ വീഡിയോ നെറ്റ്‌ഫ്ലിക്‌സ് പുറത്തിറക്കി. നെറ്റ്‌ഫ്ലിക്‌സിലെ ആദ്യ ഡബ്ല്യൂഡബ്ല്യൂഇ റോ ലൈവ് എപ്പിസോഡില്‍ തന്നെ വലിയ അത്ഭുതങ്ങളുണ്ടാകും എന്ന് സൂചന നല്‍കുന്നതാണ് പ്രൊമോ വീഡിയോ. ലോസ് ആഞ്ചെലെസില്‍ ജനുവരി ആറിന് നടക്കുന്ന പ്രത്യേക ലൈവ് ഇവന്‍റിന്‍റെ ടിക്കറ്റ് വില്‍പന ഉടന്‍ ആരംഭിക്കും. ജോണ്‍ സീന, റോമന്‍ റെയ്‌ന്‍സ് അടക്കമുള്ള വമ്പന്‍ താരങ്ങള്‍ നെറ്റ്‌ഫ്ലിക്‌സിലെ കന്നി ഡബ്ല്യൂഡബ്ല്യൂഇ റോ ലൈവ് എപ്പിസോഡില്‍ റിങിലെത്തും. 

അതേസമയം ഡബ്ല്യൂഡബ്ല്യൂഇ ആര്‍കൈവ് കോണ്ടന്‍റിന്‍റെ സ്ട്രീമിംഗ് പീകോക്ക് തുടരും. പ്രത്യേക വീഡിയോ ഉള്ളടക്കങ്ങള്‍ സ്ട്രീം ചെയ്യാനുള്ള അനുമതിയും പീകോക്കിനുണ്ട്. എങ്കിലും ഇനി മുതല്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് നെറ്റ്‌ഫ്ലിക്‌സ് വഴി ഡബ്ല്യൂഡബ്ല്യൂഇ ലൈവ് ഇവന്‍റ് കാണാം.  

Read more: റിങില്‍ യുഗാന്ത്യം; ഡബ്ല്യൂഡബ്ല്യൂഇയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജോണ്‍ സീന, അവസാന അങ്കം 2025ല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!