ഭൂമിചുറ്റിയ അമേരിക്കയുടെ ദുരൂഹ വാഹനത്തിന്‍റെ രഹസ്യം ഇതോ.?

By Web Desk  |  First Published May 10, 2017, 5:43 AM IST

വാഷിംഗ്ടണ്‍: നിഗൂഢമായ യാത്ര പൂര്‍ത്തിയാക്കി അമേരിക്കയുടെ ആളില്ലാവിമാനം. നാസയുടെ പഴയ ബഹിരാകാശപേടകങ്ങളുടെ ചെറുരൂപം പോലെ തോന്നിക്കുന്ന  ഡ്രോണ്‍ എക്‌സ്-37 ബി  718 ദിവസം ഭുമിയെ വലം വെച്ച ശേഷം ഞായറാഴ്ച ഫ്‌ളോറിഡയിലാണ് നിലം തൊട്ടത്. 30 അടി നീളവും 15 അടിയോളം വരുന്ന ചിറകും വരുന്നതാണ് ഇത്.

2010 ല്‍ ആദ്യമായി ഇത് പറന്നപ്പോള്‍, ഇതുമായി ബന്ധപ്പെട്ട കഥകളും പ്രചരിച്ചു തുടങ്ങിയിരുന്നു. ബഹിരാകാശ ബോംബര്‍ വിമാനമാണിതെന്നാണ് അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  ഭൂമിയില്‍ എവിടെയും ആക്രമിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ് ഇതെന്നും അവര്‍ വിലയിരുത്തി. ശത്രുക്കളുടെ സാറ്റലൈറ്റും മറ്റും കേടു വരുത്താനോ നശിപ്പിക്കാനോ ശേഷിയുള്ള ഒരു കില്ലര്‍ സാറ്റലൈറ്റോ മറ്റോ ആണോ എന്നായിരുന്നു മറ്റ് ചിലര്‍ക്ക് സംശയം. 

Latest Videos

undefined

ശത്രുക്കളുടെ ഭൂമിയിലെ താവളങ്ങള്‍ കാണാനും ആവശ്യമെങ്കില്‍ നിരീക്ഷിക്കാനും കഴിയുന്ന സൂപ്പര്‍ ചാരവിമാനമായിരിക്കാമെന്നാണ് വേറെ ചിലര്‍ വിശ്വസിച്ചത്. എന്തായാലും അന്താരാഷ്ട്ര രംഗത്ത്  ഇത് ഏറെ ഭീതിയും ആശങ്കയും പ്രചരിപ്പിച്ചിരുന്നു. ആധുനിക കാലത്ത് സാറ്റലൈറ്റുകള്‍ ദേശീയ സമ്പത്തിന്റെയും സൈനിക പ്രവര്‍ത്തനങ്ങളുടെയും ഘടനയായി മാറിയിരിക്കെ വരും കാലത്ത് സാറ്റലൈറ്റ് കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങള്‍ പ്രധാനലക്ഷ്യങ്ങള്‍ ആകുമെന്നും വിലയിരുത്തലുകളുണ്ട്. 

2015 ല്‍ റഷ്യയുടെ ചില സാറ്റലൈറ്റുകളും ഇതുപോലെ തന്നെയുള്ള നിഗൂഡത പരത്തിയിരുന്നു. ശത്രുക്കള്‍ തങ്ങളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി അറിയുന്നത് തടയാന്‍ മറ്റു സാറ്റലൈറ്റുകളെ സ്‌പേസില്‍ വെച്ചു തന്നെ തകര്‍ക്കാന്‍ കഴിയുന്ന തരം സാറ്റലൈറ്റുകള്‍ വികസിപ്പിച്ചെടുത്തിരുന്നു.  എക്‌സ്-37 ന്റെ കാര്യത്തില്‍ വിദഗ്ദ്ധര്‍ കരുതുന്നത് യുദ്ധത്തിന് വേണ്ടിയുള്ള സന്നാഹങ്ങള്‍ ഉള്‍പ്പെട്ട പ്രോട്ടോ ടൈപ്പ് തന്നെയാകാം ഇതെന്നാണ്. അതേസമയം സോളാര്‍ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് ബഹിരാകാശത്ത് കാര്യമായി പ്രവര്‍ത്തിക്കാനാകില്ല എന്നാണ് കരുതുന്നത്.

click me!