പിരിച്ചുവിടൽ കഴിഞ്ഞു? ഗൂ​ഗിളിൽ പുതിയ നിയമനം നടത്താനൊരുങ്ങി സുന്ദർ പിച്ചൈ

By Web Team  |  First Published Feb 17, 2023, 10:50 AM IST

ഗൂഗിൾ ഇതിനകം തന്നെ പിരിച്ചുവിടലുകൾ അവസാനിപ്പിച്ച് പുതിയ നിയമനം ആരംഭിച്ചുവെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഗൂഗിൾ ഇന്ത്യ ലിങ്ക്ഡ്ഇനിൽ ഒന്നിലധികം ജോലി ഒഴിവുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.


പിരിച്ചുവിടലിന് പിന്നാലെ നിയമന നടപടികളുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ.  കഴിഞ്ഞ മാസമാണ് പിച്ചൈ പിരിച്ചുവിടൽ  പ്രഖ്യാപിച്ചത്. ഗൂഗിളിലെ മൊത്തം തൊഴിലാളികളുടെ ആറ് ശതമാനം പിച്ചൈ വെട്ടിക്കുറച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.  ഏകദേശം 12000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കണക്കുകൾ. എന്നാൽ ഗൂഗിൾ ഇതിനകം തന്നെ പിരിച്ചുവിടലുകൾ അവസാനിപ്പിച്ച് പുതിയ നിയമനം ആരംഭിച്ചുവെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഗൂഗിൾ ഇന്ത്യ ലിങ്ക്ഡ്ഇനിൽ ഒന്നിലധികം ജോലി ഒഴിവുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പിച്ചൈ പറഞ്ഞതുപോലെ നിലവിൽ പിരിച്ചുവിടൽ ആദ്യം ബാധിക്കുക യുഎസ് ജീവനക്കാരെ ആയിരിക്കും. മറ്റ് ഇടങ്ങളിൽ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഗ്രേപ്‌വിൻ - കോർപ്പറേറ്റ് ചാറ്റ് ഇന്ത്യയിലെ നിരവധി ഉപയോക്താക്കൾ, ഗൂഗിൾ ഉടൻ തന്നെ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിക്കുമെന്ന സൂചനകൾ പങ്കിട്ടിട്ടുണ്ട്.  കമ്പനി ഇതുവരെ ഔദ്യോഗികമായി ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. മാനേജർ, സ്റ്റാർട്ടപ്പ് സക്സസ് ടീം, എംപ്ലോയി റിലേഷൻസ് പാർട്ണർ, സ്റ്റാർട്ടപ്പ് സക്സസ് മാനേജർ, ഗൂഗിൾ ക്ലൗഡ്, വെണ്ടർ സൊല്യൂഷൻസ് കൺസൾട്ടന്റ്, ഗൂഗിൾ ക്ലൗഡ്, പ്രൊഡക്റ്റ് മാനേജർ, ഡാറ്റാബേസ് ഇൻസൈറ്റുകൾ എന്നിവയിലാണ് ഗൂഗിൾ ഇന്ത്യ ആളെ തിരയുന്നത്.  ഹൈദരാബാദ്, ബെംഗളൂരു, ഗുരുഗ്രാം എന്നിവയുൾപ്പെടെയുള്ള ഗൂഗിൾ ഓഫീസുകളിലേക്കാണ് ആളെ തിരയുന്നത്.

Latest Videos

undefined

ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പിച്ചൈ തന്റെ ജീവനക്കാരോട് പറഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ജീവനക്കാർ അത്രത്തോളം ഉല്പാദനക്ഷമത ഉള്ളവരല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പിച്ചൈയുടെ പുതിയ ആവശ്യപ്പെടൽ. ഉല്പാദന ക്ഷമ ചൂണ്ടിക്കാണിച്ചതിനൊപ്പം പിച്ചൈ ജീവനക്കാരെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. “യഥാർത്ഥത്തിൽ, ഇവിടെ ജോലി ചെയ്യാൻ അർഹതയില്ലാത്ത ഒരു കൂട്ടം ആളുകൾ ഈ കമ്പനിയിലുണ്ടാകാം. അതിൽ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ കഴിയാത്തവർക്ക് ഇവിടം വിട്ട് പോകാൻ തോന്നിയേക്കാം. അങ്ങനെ തോന്നുന്നവർ അത് ചെയ്യുന്നതാകും ശരിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമന മാന്ദ്യത്തെക്കുറിച്ച് ഗൂഗിൾ അടുത്തിടെ തങ്ങളുടെ ജീവനക്കാരെ അറിയിച്ചതായി ഈയിടെ നടന്ന ഒരു ചോദ്യോത്തര സെക്ഷനിൽ സക്കർബർഗ് പറഞ്ഞിരുന്നു. എല്ലാ കമ്പനികളെയും പോലെ ഗൂഗിളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നാണ് അന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

Read Also: ഇനി കഞ്ചാവും പരസ്യം ചെയ്യാം; പുതിയ നീക്കവുമായി ട്വിറ്റർ

tags
click me!