ഒ​റ്റ രാ​ത്രിയിൽ ആ​കാ​ശ​ത്ത് 20,000 ഇ​ടി​മി​ന്ന​ലു​ക​ള്‍

By Web Desk  |  First Published Jun 1, 2018, 11:04 AM IST
  • ഇടിമിന്നലുകളുടെ മാതാവ് എന്ന പ്രതിഭാസത്തില്‍ ഞെട്ടി ബ്രിട്ടന്‍
  • ബ്രിട്ടനില്‍ തുടരുന്ന കനത്ത മഴയ്ക്ക് ഒപ്പമാണ്

ലണ്ടന്‍: ഇടിമിന്നലുകളുടെ മാതാവ് എന്ന പ്രതിഭാസത്തില്‍ ഞെട്ടി ബ്രിട്ടന്‍. ബ്രിട്ടനില്‍ തുടരുന്ന കനത്ത മഴയ്ക്ക് ഒപ്പമാണ്. മെയ് അവസാന വാരത്തിലെ രാത്രികളില്‍ ഇടിമിന്നല്‍ പൂരം ബ്രിട്ടീഷ് ആകാശത്ത് സംഭവിച്ചത്. ബ്രി​ട്ട​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ ഒ​റ്റ രാ​ത്രിയിൽ ആ​കാ​ശ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് 15,000 മു​ത​ൽ 20,000 വ​രെ ഇ​ടി​മി​ന്ന​ലു​ക​ളാണ്. ഇ​ടി​മി​ന്ന​ലു​ക​ളു​ടെ മാ​താ​വ് എ​ന്നാ​ണ് ഈ അപൂർവ ​പ്ര​തി​ഭാ​സ​ത്തെ കാ​ല​വ​സ്ഥാ ഗവേഷകർ വി​ശേ​ഷി​പ്പി​ച്ച​ത്. 

കഴിഞ്ഞ ഒരാഴ്ചയോളമായി ബ്രി​ട്ട​നി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. അതിനിടയിലാണ് ഭീതിയിലാഴ്ത്തി ഇടിമിന്നല്‍ പ്രതിഭാസം ഉണ്ടായത്.ബ്രി​ട്ട​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്നാ​യി ആ ​രാ​ത്രി​മാ​ത്രം ഫ​യ​ർ​ഫോ​ഴ്സി​ന് അഞ്ഞൂറില​ധി​കം ഫോ​ണ്‍കോ​ളു​ക​ളാണു വന്നത്.അതിശ​ക്ത​മാ​യ മ​ഴ​യും ഇ​ടി​യും മി​ന്ന​ലും കാ​ര​ണം ​പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീതിമൂലം ആ ​രാ​ത്രി ഉ​റ​ങ്ങാ​നാ​യി​ല്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ.

Latest Videos

നിരവധി സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക ​സാ​ധ്യ​ത​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പു നൽകിക്കഴിഞ്ഞു. മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും വൈ​ദ്യു​തി​ബ​ന്ധം താറുമാറായി. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും തകരാറിലായി. കടുത്ത ഇടിമിന്നലിനെ തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങളാണ് ഇവിടെയുണ്ടായിട്ടുള്ളത്. യന്ത്രസംവിധാനങ്ങൾ പലതും തകരാറിലായി.

click me!