കൃത്രിമ ബുദ്ധി മരണസമയവും പ്രവചിക്കും

By Web Desk  |  First Published Jan 24, 2018, 12:24 PM IST

ന്യൂയോര്‍ക്ക്: ലോകത്തിലെ സമസ്ത മേഖലകളിലും സാന്നിധ്യം അറിയിക്കുകയാണ്. കൃത്രിമ ബുദ്ധി അഥവ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ്. പല കാര്യങ്ങള്‍ക്കും ഇപ്പോള്‍ ഉത്തരം കണ്ടെത്താന്‍ ഉപയോഗിക്കുന്ന സാങ്കേതിവിദ്യ ഇപ്പോള്‍ മരണസമയം പ്രവചിക്കാനും ഉപയോഗിക്കാം എന്നാണ് കണ്ടെത്തല്‍.

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല ഗവേഷകരാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. 90 ശതമാനം കൃത്യമായ രീതിയില്‍ ഇതിന്‍റെ പ്രവചനം ഇതുവരെ നടന്നതായി ഗവേഷകര്‍ പറയുന്നു. മാരകരോഗം ബാധിച്ച 90 ശതമാനം രോഗികളുടെ മരണസമയം കൃത്യമായി പ്രവതിക്കാന്‍ സാങ്കേതിക വിദ്യയ്ക്ക് കഴിയും.

Latest Videos

undefined

വിവിധ ആശുപത്രികളിലായി ഒട്ടേറെ രോഗികളില്‍ പരീക്ഷിച്ചാണു കൃത്യത വിലയിരുത്തിയതെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇപ്പോഴത്തെ ചികില്‍സ രീതി, രോഗത്തിന്‍റെ അവസ്ഥ എന്നിവ വിലയിരുത്തിയാണ് മരണദിനം കണ്ടെത്തുന്നത്. സാങ്കേതിക വിദ്യ വികസിപ്പിച്ച സംഘത്തില്‍ ഇന്ത്യന്‍ വംശജനായ ആനന്ദ് അവതി എന്ന ശാസ്ത്രകാരനുമുണ്ടായിരുന്നു. 

വരുംകാലങ്ങളില്‍ ആരോഗ്യമേഖലയില്‍ ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയായി ഇത് വികസിപ്പിച്ചെടുക്കാനാണ് നീക്കം. രോഗിയുടെ മരണദിനം ഏതെന്ന് അറിഞ്ഞാല്‍ അത് ചികില്‍സയുടെ രീതി നിര്‍ണ്ണയിക്കുന്നതിന് സഹായകരമാകും എന്നാണ് പ്രതീക്ഷ.

click me!