ഇലോൺ മസ്കിനെ സഹായിക്കാൻ ഇന്ത്യൻ വംശജൻ, ട്വിറ്ററിൽ വമ്പൻ ചർച്ച; ആരാണ് ശ്രീറാം കൃഷ്ണൻ, അറിയേണ്ടതെല്ലാം

By Web Team  |  First Published Oct 31, 2022, 10:01 PM IST

ബിറ്റ്സ്കി, ഹോപിൻ, പോളി വർക്ക് എന്നിവയുടെ ഡയറക്ടർ കൂടിയാണ് ശ്രീറാം. ട്വിറ്റർ, സ്‌നാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സ്ഥാപനങ്ങളിലും വിവിധങ്ങളായി പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേരത്തെ നേതൃത്വം നല്‍കിയിട്ടുണ്ട്


സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമിലെ വമ്പൻമാരിൽ ഒന്നൊയ ട്വിറ്റ‍ർ ഇലോൺ മസ്ക്ക് ഏറ്റെടുത്തതിന് പിന്നാലെ വലിയ മാറ്റങ്ങൾക്കാണ് കളമൊരുങ്ങുന്നതെന്ന് വ്യക്തമായി കഴിഞ്ഞു.  അക്കൗണ്ട് വെരിഫിക്കേഷൻ നയങ്ങളിലടക്കം മാറ്റം വരുത്തുമെന്നും ട്വീറ്റുകളിലെ അക്ഷര പരിധി വർദ്ധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് ട്വിറ്റർ കടക്കുമെന്നും ഇതിനകം വ്യക്തമായി കഴിഞ്ഞു. എന്നാൽ ട്വിറ്ററിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾക്കെല്ലാം പിന്നിൽ മസ്ക്കിനൊപ്പം നി‍ർണായക സാന്നിധ്യമായി ഒരു ഇന്ത്യൻ വംശജനും ഉണ്ടാകുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ട്വിറ്ററിന്‍റെ പുതിയ ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിനെ സഹായിക്കാനെത്തുന്നത് ടെക്നോളജി രംഗത്ത് പ്രശസ്തനായ ശ്രീറാം കൃഷ്ണനെന്ന ഇന്ത്യൻ വംശജനായിരിക്കുമെന്നാണ് ഉറപ്പാകുന്നത്. ശ്രീറാം തന്നെ പങ്കുവച്ച് ഒരു ട്വീറ്റാണ് പല ചോദ്യങ്ങൾക്കും ഉത്തരമാകുന്നത്.  a16z എന്നറിയപ്പെടുന്ന ആന്‍ഡ്രീസെന്‍ ഹോറോവിറ്റ്‌സിന്‍റെ പങ്കാളി കൂടിയായ ശ്രീറാം ട്വിറ്ററിൽ പങ്കുവച്ച സന്ദേശം ഇലോൺ മസ്ക്കിനെ സഹായിക്കാൻ ഞാനുമുണ്ടെന്നായിരുന്നു. ഇതോടെയാണ് ട്വിറ്ററിലെ മാറ്റങ്ങൾക്ക് പിന്നിൽ ഇദ്ദേഹത്തിന്‍റെ കൈകളുമുണ്ടെന്ന ചർച്ച സജീവമായത്.

നിലവിലെ വിവരങ്ങൾ പ്രകാരം ഇലോൺ മസ്ക്കിന്‍റെ ടീമിലെ പ്രധാനിയായിരിക്കും ഇന്ത്യൻ വംശജനായ ശ്രീറാം കൃഷ്ണനെന്നാണ് വ്യക്തമാകുന്നത്. 'ഇപ്പോൾ ആ വാക്ക് പുറത്തുവരികയാണ്, ഞാൻ ഇലോൺ മസ്ക്കിനെ സഹായിക്കുന്ന ടീമിലുണ്ടാകും, ലോകത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന വളരെ പ്രധാനപ്പെട്ട ഒരു കമ്പനിയാണ് ട്വിറ്ററെന്ന് ഞാനും a16z ഉം  വിശ്വസിക്കുന്നു, ആ വിശ്വാസം സാധ്യമാക്കാനാകുന്ന വ്യക്തിയാണ് ഇലോൺ, അതുകൊണ്ട് അദ്ദേഹത്തിനെ താത്കാലികമായി സഹായിക്കാനുണ്ടാകും' ഇങ്ങനെയായിരുന്നു ശ്രീറാം കൃഷ്ണൻ ട്വീറ്റ് ചെയ്തത്.

Latest Videos

undefined

ബ്ലോക്കെല്ലാം മാറുന്നു ; സസ്പെൻഡ് ചെയ്തവരുടെ അക്കൗണ്ട് അൺബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ

ആൻഡ്രീസെൻ ഹൊറോവിറ്റ്‌സ് ( a16z) ന്‍റെ പങ്കാളി എന്ന നിലയിലാണ് ശ്രീരാം കൃഷ്ണൻ ഇപ്പോൾ അറിയപ്പെടുന്നത്. ബിറ്റ്സ്കി, ഹോപിൻ, പോളി വർക്ക് എന്നിവയുടെ ഡയറക്ടർ കൂടിയാണ് ശ്രീറാം. ട്വിറ്റർ, സ്‌നാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സ്ഥാപനങ്ങളിലും വിവിധങ്ങളായി പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേരത്തെ നേതൃത്വം നല്‍കിയിട്ടുണ്ട്. സ്‌നാപ്പ്, ഫെയ്‌സ്ബുക്ക് എന്നിവയ്ക്ക് വേണ്ടിയുള്ള മൊബൈല്‍ പരസ്യ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യയെക്കുറിച്ചും ക്രിപ്‌റ്റോകറൻസിയെക്കുറിച്ചും ഒരു പോഡ്‌ കാസ്റ്റും അദ്ദേഹം ഭാര്യക്കൊപ്പം ചെയ്യുന്നുണ്ട്.

'ഗ്ലോബൽ പാർട്ടിയെങ്കിൽ ചൈനയിലും യുകെയിലും കൂടി മത്സരിക്കൂ', ബിആർഎസിന് രാഹുലിന്‍റെ പരിഹാസം; 'ഫെഡറൽ സഖ്യമില്ല'

click me!