സോണി എക്സ്പീരിയ XZ2, XZ2 കോംപാക്ട് എന്നിവ പുറത്തിറക്കി

By Web Desk  |  First Published Feb 26, 2018, 6:47 PM IST

ദില്ലി: സോണി മൊബൈല്‍ കമ്യൂണിക്കേഷന്‍ തങ്ങളുടെ പുതിയ രണ്ട് ഫോണുകള്‍ പുറത്തിറക്കി. ബാഴ്സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് സോണി എക്സ്പീരിയ XZ2, XZ2 കോംപാക്ട് എന്നിവ പുറത്തിറക്കിയത്. ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേയോടെ എത്തുന്ന സോണിയുടെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് മോഡലാണ് എക്സ്പീരിയ XZ2. മാര്‍ച്ച് ആദ്യം ഫോണുകള്‍ വിപണിയില്‍ എത്തുമെന്നാണ് സോണി അറിയിച്ചിരിക്കുന്നത്.

മികച്ച പ്രത്യേകതയോടെയാണ് സോണി എക്സ്പീരിയ XZ2 എത്തുന്നത്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 845 എസ്ഒസി പ്രോസസ്സറാണ് ഫോണിന്‍റെ ശക്തി നിര്‍ണ്ണയിക്കുന്നത്. 4ജിബിയാണ്  ഫോണിന്‍റെ റാം ശേഷി. 64ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ്. ഇത് 400 ജിബിവരെ വര്‍ദ്ധിപ്പിക്കാം. ആന്‍ഡ്രോയ്ഡ് ഓറിയോ ആണ് ഈ ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. 

Latest Videos

undefined

ഫോണിന് 5.7 ഇഞ്ച് എച്ച്ഡിആര്‍ ഫുള്‍ എച്ച്.ഡി പ്ലസ്  ട്രിലിമ്യൂനസ് ഡിസ്പ്ലേയാണ് ഫോണിന്. ഇപ്പോള്‍ എല്ലാ ഫ്ലാഗ്ഷിപ്പ് മോഡലുകളുടെയും മുഖമുദ്രയായ 18:9 അനുപാതത്തിലാണ് സ്ക്രീന്‍. അതേ സമയം തന്നെ ഹൈ ഡൈനാമിക് റേഞ്ച് വീഡിയോ, ഫോട്ടോ, ഗെയിം എന്നിവ പ്ലേ ചെയ്യാന്‍ സാധിക്കുന്ന സ്ക്രീനില്‍ അതിനായി എക്സ്- റിയാലിറ്റി ടെക്നോളജി നല്‍കിയിട്ടുണ്ടെന്നാണ് സോണി അവകാശപ്പെടുന്നത്.

ഫോണിന്‍റെ പ്രധാന ക്യാമറ 19 എംപിയാണ്. സോണി എക്സ്മോര്‍ ആര്‍എസ് സെന്‍സറാണ് ക്യാമറയ്ക്കുള്ളത്. സെക്കന്‍റില്‍ 960 ഫ്രൈ എന്ന കണക്കില്‍ അള്‍ട്ര സ്ലോമോഷന്‍ വീഡിയോ എടുക്കാന്‍ ഈ ക്യാമറയാല്‍ സാധിക്കും. ഇതിന് 8X ഡിജിറ്റല്‍ സൂം പ്രത്യേകതയുമുണ്ട്. ഇതിന് ഒപ്പം തന്നെ ക്യാമറയിലെ സോണിയുടെ മോഷന്‍ ഐ ടെക്നോളജി ഉള്ളതിനാല്‍ 4കെ എച്ച്ഡിആര്‍ റെക്കോഡിംഗും സാധ്യമാകും. മുന്‍ ക്യാമറ 5 എംപിയാണ്. എന്നാല്‍ ഇപ്പോള്‍ ഫ്ലാഗ്ഷിപ്പ് മോഡലുകളിലെ ഒഴിവാക്കാന്‍ കഴിയാത്ത ഇരട്ട ക്യാമറ സെറ്റ്പ്പ് സോണി XZ2 വില്‍ ഇല്ല എന്നത് മാര്‍ക്കറ്റില്‍ ഒരു പോരായ്മ ആയേക്കും.

3180 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. എന്നാല്‍ സോണി എക്സ്പീരിയ XZ 2 കോംപാക്ടില്‍ എത്തുമ്പോള്‍ ഡിസൈനില്‍ കാര്യമായ മാറ്റം കാണാന്‍ സാധിക്കില്ല. പക്ഷെ ഡിസ്പ്ലേയിലും,ബാറ്ററി ശേഷിയിലുമാണ് മാറ്റം. അഞ്ച് ഇഞ്ചാണ് എക്സ്പീരിയ XZ 2 കോംപാക്ടില്‍ സ്ക്രീന്‍ വലിപ്പം. ബാറ്ററി ശേഷി 2870 എംഎഎച്ചും.

ഇരു ഫോണുകളും വൈറ്റ് സില്‍വര്‍, മോസ് ബ്ലാക്ക്, കോറല്‍ പിങ്ക് നിറങ്ങളില്‍ എത്തും. എന്നാല്‍ ഫോണിന്‍റെ വില സംബന്ധിച്ച സൂചനങ്ങള്‍ ഒന്നും സോണി നല്‍കുന്നില്ല.

click me!