ലോകത്തിന് ഭീഷണിയായി അന്‍റാര്‍ട്ടിക്കയിലെ മഞ്ഞുരുകല്‍

By Web Desk  |  First Published Jun 26, 2018, 2:12 PM IST
  • ആഗോളതലത്തിലുള്ള ഗവേഷകര്‍ നടത്തിയ ഞെട്ടിപ്പിക്കുന്ന പഠനം പ്രസിദ്ധീകരിച്ചത് 'നേച്ചര്‍' ജേണലിലാണ്

ന്യൂയോര്‍ക്ക്: ലോകത്തിന് ഭീഷണിയായി അന്‍റാര്‍ട്ടിക്കയിലെ മഞ്ഞുരുകല്‍. മുന്‍പത്തേക്കാളും ഇരട്ടിയിലേറെ വേഗത്തില്‍ അന്‍റാര്‍ട്ടിക്കയിലെ മഞ്ഞുരുകയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് ആഗോളതലത്തിലുള്ള ഗവേഷകര്‍ നടത്തിയ ഞെട്ടിപ്പിക്കുന്ന പഠനം പ്രസിദ്ധീകരിച്ചത് 'നേച്ചര്‍' ജേണലിലാണ്. 

1992നും 2017നും ഇടയ്ക്ക് ഭൂഖണ്ഡത്തില്‍ നിന്ന് പ്രതിവര്‍ഷം 84 ബില്യന്‍ ടണ്‍ എന്ന കണക്കില്‍ മഞ്ഞ് ഉരുകി മാറിയിട്ടുണ്ട്. എന്നാല്‍ 2012നു ശേഷം അത് വര്‍ഷത്തില്‍ 240 ബില്യന്‍ ടണ്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നുവെന്നാണ് പഠനം പറയുന്നത്. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന 44  ശാസ്ത്ര സംഘടനകളാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 24 വ്യത്യസ്ത ബഹിരാകാശപേടകങ്ങള്‍ എടുത്ത ചിത്രങ്ങള്‍ ഇതിനായി അപഗ്രഥിച്ചു, ഇതില്‍ നിന്നുള്ള വിവരങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. ഇതുവഴി ധ്രുവപ്രദേശങ്ങളില്‍ നിന്ന് എത്രമാത്രം മഞ്ഞ് നഷ്ടമായെന്നും രാജ്യാന്തര തലത്തില്‍ സമുദ്രജലനിരപ്പ് എത്ര ഉയര്‍ന്നുവെന്നും വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചു. 

Latest Videos

undefined

രാജ്യാന്തര തലത്തില്‍ ശരാശരി എട്ടു മില്ലിമീറ്ററാണു സമുദ്രനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. മഞ്ഞ് ഉരുകിയില്ലാതായതിന്‍റെ തോത് ഏറ്റവും കൂടിയത് 2012 നും 2017നും ഇടയ്ക്കാണെന്ന് കണ്ടെത്തി. ലോകത്തിലെ മുഴുവന്‍ സമുദ്രങ്ങളിലെയും ജലനിരപ്പ് ഏകദേശം 200 അടി വരെ ഉയര്‍ത്താനുള്ളത്ര മഞ്ഞുമലകള്‍ ആന്‍റാര്‍ട്ടിക്കയില്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ ജലനിരപ്പ് ഏതാനും ഇഞ്ച് ഉയര്‍ന്നാല്‍ത്തന്നെ സമുദ്രതീരത്തെ നഗരങ്ങള്‍ മുങ്ങിപ്പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ സമുദ്രവിഭാഗം ഗവേഷകന്‍ ക്രിസ് റാപ്ലി അന്‍റാര്‍ട്ടിക്കയെ വിശേഷിപ്പിക്കുന്നത് ' ഉറങ്ങുന്ന രാക്ഷസന്‍' എന്നാണ് ഈ രാക്ഷസന്‍ ഉണര്‍ന്നെന്നാണ് ഇപ്പോള്‍ നടന്ന പഠനം സൂചിപ്പിക്കുന്നത്. ഇത് ദീര്‍ഘകാല ദുരന്തങ്ങള്‍ ഭൂമിയില്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ പഠനത്തിന് പുറമേ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ അന്‍റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കം പഠിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരുകയാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ ഐസിഇസാറ്റ്-2 അന്‍റര്‍ട്ടിക്കയിലെ മഞ്ഞുരുക്കം നിരീക്ഷിക്കാനുള്ള ഉപഗ്രഹമാണ്. ഇതിന് ഒപ്പം തന്നെ അമേരിക്കയിലെ ദേശീയ ശാസ്ത്ര ഫൗണ്ടേഷനും, ബ്രിട്ടനിലെ പരിസ്ഥിതി ഗവേഷണ കൗണ്‍സിലും ചേര്‍ന്ന് 50 മില്യണ്‍ ഡോളറിന്‍റെ ഗവേഷണ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

click me!