റാന്‍സംവെയര്‍ മൂന്നാം പതിപ്പ് ആക്രമണം

By Web Desk  |  First Published May 17, 2017, 6:25 AM IST

മോസ്കോ: വാനാക്രൈ റാന്‍സംവെയര്‍ മൂന്നാം പതിപ്പ് ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ട്. ആദ്യ പതിപ്പുകളുടെ കില്ലര്‍ സ്വിച്ച് കണ്ടെത്തിയതിന് പിന്നാലെയാണ് മൂന്നാം പതിപ്പ്. ആദ്യ പതിപ്പുകളുടേത് പോലെ കില്ലര്‍ സ്വിച്ച് സംവിധാനം പുതിയ പതിപ്പുകള്‍ക്ക് ഇല്ലെന്ന് കരുതപ്പെടുന്നു. 

ഇത് നഷ്ടങ്ങളുടെ വ്യാപ്തി കൂട്ടും. ഇന്നലെ പാലക്കാട് ഡിആര്‍എം ഓഫീസിലെ കമ്പ്യൂട്ടറില്‍ കണ്ടെത്തിയത് രണ്ടാം പതിപ്പായിരുന്നു. ഇതിനു പിന്നാലെ വന്‍ വെല്ലുവിളിയുമായി ഷാഡോ ബ്രേക്കേഴ്‌സ് എന്ന ഹാക്കിങ് സംഘം രംഗത്തെത്തിയിട്ടുണ്ട്. 

Latest Videos

യുഎസ് സുരക്ഷാ ഏജന്‍സി എന്‍എസ്എയില്‍ നിന്ന് പ്രോഗ്രാമുകള്‍ ചോര്‍ത്തി വാനാക്രൈയുടെ നിര്‍മ്മാണത്തിന് തുടക്കമിട്ട സംഘമാണിത്. സ്മാര്‍ട്‌ഫോണ്‍, വെബ് ബ്രൗസറുകള്‍, റൗട്ടറുകള്‍, വിന്‍ഡോസ് 10 ഒഎസ് എന്നിവയിലെ സുരക്ഷാ വിവരങ്ങള്‍, ആണവ രഹസ്യങ്ങള്‍ എന്നിവ ജൂണ്‍ മുതല്‍ പുറത്തു വിടുമെന്നാണ് ഷാഡോ ബ്രേക്കേഴ്‌സിന്‍റെ ഭീഷണി.

click me!