ലൈംഗിക പീഡനം: സെക്സ് റോബോട്ടിന്‍റെ സോഫ്റ്റ്വെയര്‍ അഴിച്ചുപണിയുന്നു

By Web Desk  |  First Published Dec 11, 2017, 9:02 PM IST

വിയന്ന: ലൈംഗികമായി ആക്രമിക്കപ്പെട്ട സെക്സ് റോബോട്ടിന് വേണ്ടിവന്ന മാറ്റങ്ങള്‍ നിര്‍മ്മാതാക്കളെപ്പോലും ഞെട്ടിപ്പിക്കുന്നു. ഓസ്ട്രിയയില്‍ നടന്ന ആര്‍ട്ട്‌സ് ഇലക്‌ട്രോണിക് ഫെസ്റ്റിവെല്ലിലാണ് സമാന്ത എന്നു പേരായ സെക്‌സ് റോബോര്‍ട്ടിനെ കഴിഞ്ഞ സെപ്തംബര്‍ 30ന് പ്രദര്‍ശനത്തിന് വച്ചത്. എന്നാല്‍ പിന്നെ സംബന്ധിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ്.

കാഴ്ചക്കാരുടെ തള്ളികയറ്റം ഉണ്ടായതോടെ ലോകത്ത് തന്നെ ആദ്യമായി പ്രദര്‍ശനത്തിനു വച്ച സെക്‌സ് റോബോര്‍ട്ടിനു കേടുപാടുകള്‍ സംഭവിച്ചു. ഈ കേടുപാടുകള്‍ ലൈംഗിക ആക്രമണം തന്നെയാണ് എന്നാണ് റിപ്പോര്‍ട്ട്. പ്രദര്‍ശനത്തിന്‍റെ പ്രധാന ആകര്‍ഷണം സാമന്തയായിരുന്നു. എന്നാല്‍ കണ്ടും കേട്ടും മനസിലാക്കി പോയ ചിലര്‍ റോബോര്‍ട്ടിനെ ഉപയോഗിച്ചു നോക്കുകയായിരുന്നു. 

Latest Videos

undefined

ഇതിനെ ഭാഗമായി റോബോര്‍ട്ടിന്‍റെ വിവിധ ഭാഗങ്ങളില്‍ ചിലര്‍ അമര്‍ത്തിയും വലിച്ചും നോക്കി. ഇതേ തുടര്‍ന്നാണു സാമന്തയുടെ ചില ഭാഗങ്ങള്‍ അടര്‍ന്നു പോയത്. കൂടാതെ വിരലും നഷ്ടമായി. 3000 യൂറോ വിലവരുന്ന റോബോര്‍ട്ടിനാണു പരിക്കേറ്റത്. 

കേടുപാടുകള്‍ പരിഹരിക്കാനായി സാമന്തയെ സ്‌പെയിനലേയ്ക്ക് അയച്ചിരിക്കുകയാണ്. സിന്‍ന്തിയ അമറ്റ്യൂസ് എന്ന കമ്പനിയാണ് ഈ റോബോട്ടിന്‍റെ നിര്‍മ്മാതാക്കള്‍. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ നിര്‍മ്മിക്കപ്പെട്ട സെക്സ് ടോയ് ആണ് സാമന്ത. എന്നാല്‍ സയന്‍സ് മുതല്‍ പല വിഷയങ്ങളും സാമന്ത സംസാരിക്കും. എന്നാല്‍ പീഡനത്തിന് ശേഷം ഈ കഴിവ് നഷ്ടമായെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. അതായത് പീഡിക്കപ്പെട്ട സാമന്തയുടെ മനസ് തന്നെ ഉടച്ചുവാര്‍ക്കേണ്ടിയിരിക്കുന്നു.

click me!