2000 വർഷം മുൻപ് ജീവിച്ചിരുന്ന മനുഷ്യന്‍റെ രൂപം

By Web Desk  |  First Published Jun 22, 2017, 6:29 PM IST

ആദിമ മനുഷ്യന്‍റെ രൂപത്തെ വീണ്ടും വരച്ച് 3‍ഡി മാപ്പിംഗ്. 2000 വർഷം മുൻപ് ജീവിച്ചിരുന്ന മനുഷ്യ രൂപം എങ്ങനെ ആയിരിക്കും? ഇതാണ് പുതിയ കണ്ടെത്തൽ വാർത്ത.‌ അടുത്തിടെ കണ്ടെത്തിയ തലയോട്ടിയിൽ നിന്നാണ് ആദിമ മനുഷ്യന്‍റെ പുതിയ രൂപം പുറത്തുവിട്ടിരിക്കുന്നത്.

ഇറ്റലിയിലെ ഹെർകുലാനിയം കടലോര നഗരത്തിൽ നിന്നാണ് തലയോട്ടി ലഭിച്ചത്. ഈ തലയോട്ടിയിൽ നടത്തിയ ഗവേഷണങ്ങൾക്കു ശേഷമാണ് ഗവേഷകർ ആദിമ മനുഷ്യന്റെ രൂപം പുറത്തുവിട്ടത്. എഡി 79ൽ ജീവിച്ചിരുന്നുവെന്ന് കരുതുന്ന വ്യക്തിയുടെ തലയോട്ടിയാണ് കണ്ടെത്തിയത്.  

Latest Videos

ത്രീഡി ഇമേജ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തലയോട്ടിയിൽ നിന്ന് പുതിയ ചിത്രം നിർമിച്ചിരിക്കുന്നത്. തെക്കൻ യൂറോപ്പിൽ ജീവിച്ചിരുന്ന വ്യക്തിയുടെ തലയോട്ടിയാണ് കണ്ടെത്തിയതെന്നാണ് ഗവേഷകർ പറയുന്നത്. യുഎസിലെ മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയുടെ സഹായത്തോടെ ഇറ്റലിയിലെ അസോസിയേഷൻ ഫോർ റിസർച് ആൻഡ് എജുക്കേഷൻ ഇൻ ആർട്ടാണ് ത്രീഡി ചിത്രം വികസിപ്പിച്ചെടുത്തത്. 

click me!