മനുഷ്യ പരിണാമം: നിര്‍ണ്ണാക തെളിവ് ഇന്ത്യയില്‍ നിന്നും

By Web Desk  |  First Published Apr 29, 2017, 8:57 AM IST

ഷിംല: മനുഷ്യ ജീവന്‍റെ പരിണാമ ചരിത്രങ്ങള്‍ തേടിയുള്ള ഗവേഷണങ്ങള്‍ ലോകത്തിന്‍റെ പലയിടങ്ങളിലായി പുരോഗമിക്കുന്നതിനിടെ പ്രബലമായ തെളിവുകള്‍ നല്‍കുന്ന ഫോസില്‍ ഇന്ത്യയില്‍ നിന്ന് കണ്ടെടുത്തു.  ഹിമാചല്‍ പ്രദേശിന്‍റെ തലസ്ഥാനമായ ഷിംല യില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ കന്‍ഗ്ര റോഡി നു സമീപമുള്ള ഷിവാലിക് മലനിരകളില്‍ നടന്ന ഖനനത്തിനിടെയാണ് ശാസ്ത്രഞ്ജര്‍ കണ്ടെടുത്തത്. 

ഫോസിലുകള്‍ക്ക് ദശലക്ഷം പഴക്കമുണ്ടെന്നും താളെ നിരയിലുള്ള അണപ്പല്ലിന്റെ ഫോസിലുകളാണ് കണ്ടെടുത്തതെന്നും ശാസ്തഞ്ജര്‍ വ്യക്തമാക്കുന്നു. 
അണപ്പല്ലുകളുടെ മുകള്‍ വശം മൂഴുവനായി രൂപംപ്രാപിച്ച നിലയിലാണ് പക്ഷെ വേരുകള്‍ ഇല്ല. ഇതു സൂചിപ്പിക്കുന്നത്. കുരങ്ങിന്‍റെ ബാല്യ കാലത്തിലെ അവസ്ഥയാണ്.

Latest Videos

 അതായത് ബാല്യകാലത്തില്‍ മരണമടഞ്ഞ കുരങ്ങിന്‍റെ ഫോസിലാണ് കണ്ടെടുത്തത്. ഇത്തരത്തിലുള്ള കുരങ്ങുകള്‍ ഹിമാലയത്തിലും തെക്കു-കിഴക്ക് ഏഷ്യയിലും കണ്ടുവന്നിരുന്നതാണ് എന്നാണ് നിഗമനം. ഫോസിലിന്‍റെ കണ്ടെത്തല്‍ മനുഷ്യ പരിണാമത്തിന്റെ പഠനങ്ങള്‍ക്കു പുത്തന്‍ വഴിത്തിരിവാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.

click me!