ഓഖി പോലെ അപ്രതീക്ഷിത ചുഴലി വീണ്ടും വരും

By Web Desk  |  First Published Jan 13, 2018, 7:04 PM IST

ഗാന്ധിനഗര്‍: ഓഖിക്ക് ശേഷം മുന്‍കരുതല്‍ വേണം എന്ന് സൂചിപ്പിച്ച് പുതിയ കാലവസ്ഥ പ്രവചനം. അറബികടലില്‍ ഈ വര്‍ഷം വലിയ ചുഴലിക്കാറ്റുകള്‍ രൂപമെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രകാരന്മാരുടെ മുന്നറിയിപ്പ്.

2014 മുതലുള്ള വിവരങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കുന്നത്. ഗാന്ധിനഗറില്‍ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് - പോളിസി ടു ആക്ഷന്‍ എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ മുന്‍ കേന്ദ്ര സയന്‍സ് സെക്രട്ടറി ശൈലേഷ് നായിക്കാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

Latest Videos

2014 മുതലുള്ള വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ആഗോള താപനം തുടങ്ങിയ പരിസ്ഥിതിക മാറ്റങ്ങള്‍ കാലവസ്ഥയെ ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. 2014ല്‍ ഒരു ചുഴലിക്കാറ്റും, 2015 ല്‍ രണ്ട് ചുഴലിക്കാറ്റുമാണ് സംഭവിച്ചത്. ഈ വര്‍ഷം ഓഖി വളരെ അപ്രതീക്ഷിതമായാണ് വീഴിയടിച്ചത്. അതിനാല്‍ തന്നെ വെസ്റ്റേണ്‍ കോസ്റ്റില്‍ വീശിയടിക്കുന്ന കാറ്റ് അപ്രതീക്ഷിതമായി ഉണ്ടായേക്കാം എന്നും ശൈലേഷ് നായിക്ക് പറയുന്നു.

click me!